GeneralLatest NewsMollywoodNEWS

നൂറുകോടിയിൽ തിളങ്ങി മാമാങ്കം;മമ്മൂട്ടിക്കിത് ഇരട്ടി മധുരം

ഈ വർഷം നൂറുകോടി ക്ലബ്ബിൽ ഇടം പിടിക്കുന്ന രണ്ടാമത്തെ മമ്മൂട്ടി ചിത്രമാണ് മാമാങ്കം. മധുരരാജയും ഈ നേട്ടം കൈവരിച്ചിരുന്നു. വിമർശനങ്ങളും ഡീഗ്രേഡിങ്ങിനുമിടയിലാണ് മാമാങ്കം ഈ നേട്ടം കൈവരിച്ചത്.

മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം നൂറുകോടി ക്ലബ്ബിൽ ഇടം പിടിച്ചു. റീലീസ് ചെയ്ത എട്ടാം ദിനമാണ് ഈ നേട്ടം. ചിത്രത്തിന്റെ നിർമാതാവായ വേണു കുന്നപ്പിള്ളി ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.


ഈ വർഷം നൂറുകോടി ക്ലബ്ബിൽ ഇടം പിടിക്കുന്ന രണ്ടാമത്തെ മമ്മൂട്ടി ചിത്രമാണ് മാമാങ്കം. മധുരരാജയും ഈ നേട്ടം കൈവരിച്ചിരുന്നു. വിമർശനങ്ങളും ഡീഗ്രേഡിങ്ങിനുമിടയിലാണ് മാമാങ്കം ഈ നേട്ടം കൈവരിച്ചത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു. റെക്കോർഡ് തുകയ്ക്ക് ചിത്രം ചൈനയിൽ   പ്രദർശനത്തിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ ആഗോള കളക്ഷൻ നാല് ദിവസം കൊണ്ട് അറുപതുകോടി ആയിരുന്നു. ആദ്യ ദിനം ചിത്രം ഇരുപത്തിമൂന്നുകോടി കളക്ഷൻ നേടിയത് വലിയ വാർത്ത ആയിരുന്നു.  എം പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button