CinemaLatest NewsMollywoodNEWSTollywood

അല്ലു അര്‍ജുനും ജയറാമും വൈകുണ്ഠാപുരമുലൂവില്‍ ഒന്നിച്ചെത്തുന്നു;.ചിത്രത്തിന്റ പുതിയ സ്റ്റില്‍ പുറത്ത്

 

മലയാളത്തിന്റെ പ്രയതാരം ജയറാമും സൂപ്പര്‍ താരം അല്ലു അര്‍ജുനും ഒന്നിച്ചെത്തുന്ന ചിത്രമാണ് വൈകുണ്ഠാപുരമുലൂഅല്ലു അര്‍ജുന്‍, പൂജ ഹെഗ്ഡെ എന്നിവര്‍ മുഖ്യ വേഷത്തിലെത്തിയ ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് . ചിത്രത്തിലെ പുതിയ സ്റ്റില്‍ റിലീസ് ചെയ്തിരിക്കുകയാണ്

നിരവധി ആരാധകര്‍ ഉള്ള പ്രിയതാരം അല്ലു അര്‍ജുന്റെ പത്തൊന്‍പതാം ചിത്രമാണിത്. പൂജ ഹെഗ്ഡെ, നിവേത പെതുരാജ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഹോളിവുഡ് ചിത്രമായ ഇന്‍വെന്‍ഷന്‍ ഓഫ് ലയിങ്ങിന്റെ അഡാപ്‌റ്റേഷന്‍ ആണ്. ജയറാം ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലാണ് എത്തുന്നത്.രണ്ട് പ്രിയ താരങ്ങള്‍ ഒരുമിച്ചെത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകരും ചിത്രത്തില്‍ ഇവരെ കൂടാതെ
തബു, സുശാന്ത്, നവദീപ്, സത്യരാജ്, സുനില്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.സണ്‍ ഓഫ് സത്യമൂര്‍ത്തിക്കും ജുലായ്ക്കും ശേഷം അല്ലുവിന്റെയും, തിവിക്രത്തിന്റെയും ഒരുമിച്ചുള്ള മൂന്നാമത്തെ സിനിമയാണിത്.ചിത്രത്തിന്റെ റിലിസിനായി കാത്തിരിക്കുകയാണ് ആരാധകര്‍

shortlink

Related Articles

Post Your Comments


Back to top button