CinemaLatest NewsMollywoodNEWS

പേളി മാണിയുടെയും ശ്രീനിഷിന്റെയും ആഘോഷങ്ങള്‍ വീണ്ടും വൈറലാവുന്നു :ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

 

പ്രേക്ഷകരുടെ പ്രിയ താരദമ്പതികളാണ് പേളി മാണിയും ശ്രീനിഷും. ബിഗ് ബോസിലൂടെയാണ് താരങ്ങള്‍ മലയാളികളുടെ ഹൃദയം കീഴടക്കിയത്.മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ മുന്നില്‍ മിന്നും പ്രകടനമാണ് ഇരുവരും കാഴ്ച വെച്ചത്. പേളി മാണിയും ശ്രിനിഷ് അരവിന്ദും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ബിഗ് ബോസ് മലയാളം തീര്‍ന്നതിന് പിന്നാലെയായാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ക്രിസ്തീയ ആചാരപ്രകാരമുള്ള ചടങ്ങിന് പിന്നാലെയായാണ് ഹിന്ദു രീതിയിലുള്ള ചടങ്ങുകള്‍ നടത്തിയത്. ബിഗ് ബോസ് മലയാള പതിപ്പിലെ പ്രണയമായിരുന്നു ഇരുവരും ജീവിതത്തിലേക്കും പകര്‍ത്തിയത്. ഈ പ്രണയം അധികം വൈകാതെ തന്നെ അവസാനിക്കുമെന്ന തരത്തിലായിരുന്നു തുടക്കത്തിലെ ഏല്ലാവരുടെയും വിലയിരുത്തലുകള്‍.എന്നാല്‍ പിന്നീട് ജീവിതത്തിലും ഇരുവരും ഒന്നായി.

ആരാധകപിന്തുണയുടെ കാര്യത്തിലും പേളിയും ശ്രിനിഷും ഏറെ മുന്നിലാണ്. ബിഗ് ബോസില്‍ പ്രശ്നങ്ങളും വാദപ്രതിവാദങ്ങളുമൊക്കെ അരങ്ങേറുന്നതിനിടയിലും ശക്തമായ പിന്തുണയായിരുന്നു ഇവര്‍ക്ക് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. അവസാനനിമിഷമാണ് പേളി പുറത്തായത്. പേളിഷ് ആര്‍മി ഗ്രൂപ്പുകള്‍ ബിഗ് ബോസിന് ശേഷവും സജീവമാണ്. പേളിഷ് വിവാഹം ഇവരും ആഘോഷിച്ചിരുന്നു. വിവാഹത്തിനിടയിലും വിമര്‍ശനവുമായെത്തിയവര്‍ക്ക് ശക്തമായ മറുപടിയായിരുന്നു ഇവര്‍ നല്‍കിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ പേളി മാണി പങ്കുവെച്ച പുതിയ ഫോട്ടോ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.ഇപ്പോള്‍ പേളിമാണി റിയാലിറ്റി ഷോയുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് എന്നാല്‍ ഇതവണ മലയാളത്തിലല്ല ഇത്തവണ തമിഴിലേക്കാണ് താരമെത്തിയത്. തുടക്കം മുതല്‍ത്തന്നെ ഗംഭീര പിന്തുണയായിരുന്നു ആരാധകര്‍ നല്‍കിയത്.

സത്യ എന്ന പെണ്‍കുട്ടി എന്ന സീരിയലില്‍ അഭിനയിച്ച് വരികയാണ് ശ്രിനിഷ് അരവിന്ദ്. അമ്മുവിന്റെ അമ്മ എന്ന സീരിയലിന് ശേഷം വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയ ശ്രീനിക്ക് മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സീ കേരളം ചാനലിലാണ് ഈ സീരിയല്‍ സംപ്രേഷണം ചെയ്യുന്നത്. മിനിസ്‌ക്രീനിലെ മിന്നും താരങ്ങളിലൊരാളായിരുന്ന രസ്‌നയുടെ സഹോദരിയായ നീനുവാണ് നായികയായി എത്തുന്നത്.

പേളിയും ശ്രീനിയും സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ്. പേളിഷ് ദമ്പതികളുടെ പുതിയ വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. സിന്ദൂരം തൊട്ട് അതീവ സന്തോഷവതിയായി ശ്രീനിയോട് ചേര്‍ന്നുനില്‍ക്കുന്ന ചിത്രമായിരുന്നു താരം പങ്കുവെച്ചത്. ആരാധകരും താരങ്ങളുമുള്‍പ്പടെ നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുള്ളത്. വെരി ക്യൂട്ട് പിക്ചര്‍ എന്ന കമന്റുമായി ഷിയാസും എത്തിയിരുന്നു. ശ്രിനിഷ് അരവിന്ദും നേഹ സക്സേനയും ഫോട്ടോയ്ക്ക് കീഴില്‍ കമന്റ് ചെയ്തിരുന്നു താരങ്ങളുടെ വിശേഷങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button