BollywoodCinemaGeneralLatest NewsNEWS

കുഞ്ഞ് ജനിച്ചതിനു ശേഷമാണ് കുടുതൽ പ്രശ്നങ്ങൾ അനുഭവപ്പെടാൻ തോന്നിയത് ; നടിയുമായുള്ള വിവാഹ മോചനത്തെ കുറിച്ച് നടൻ അർബാസ്

ഒരുപാട് ചിന്തിച്ച് ആലോചിച്ച് എടുത്ത തീരുമാനമായിരുന്നു വിവഹ മോചനം

ബോളിവുഡ് പ്രേക്ഷകരെ ഏറെ ഞെട്ടിച്ച ഒരു വിവാഹമോചനമായിരുന്നു നടി മലൈക ആറോറയുടേയും നടൻ അർബാസ് ഖാന്റേയും. 19 വർഷത്തെ വിവാഹബന്ധമായിരുന്നു 2017 ൽ താരങ്ങൾ അവസാനിപ്പിച്ചത്. എന്നാൽ വിവാഹ മോചനത്തിന്റെ കാരണം എന്താണെന്ന് ഇതുവരെയായിട്ടും താരങ്ങൾ വ്യക്തമാക്കിയിട്ടില്ല.

അർജുൻ കപൂർ മലൈക അറോറ ബന്ധമാണ് വിവാഹ മോചനത്തിന കാരണമായതെന്നുളള വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിത വിവാഹ മോചനത്തിനെ കുറിച്ച് വെളിപ്പെടുത്തി എത്തിരിക്കുകയാണ് നടൻ അർബാസ് ഖാൻ. പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്.

കുഞ്ഞ് ജനിച്ചതിനു ശേഷമാണ് കുടുതൽ പ്രശ്നങ്ങൾ അനുഭവപ്പെടാൻ തോന്നിയത്. തമ്മിൽ ഇണങ്ങി ചേരാൻ ഏറ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. ഇതിനുളള പ്രശ്ന പരിഹാരമാർഗമായിരുന്നു വിവാഹ മോചനം- അർബ്ബാസ് ഖാൻ പറഞ്ഞു. ഇതിനു മുൻപ് മലൈക അറോറയോടും ഇക്കാര്യം ചോദിച്ചിരുന്നു. വിവാഹ മോചനം കഴിഞ്ഞ് ഏറെ നാളുകൾക്ക് ശേഷമാണ് ബന്ധംവേർ പിരിക്കാനുളള കാരണം വെളിപ്പെടുത്തിയത്.

അർഹാന് ഏകദേശം 12 വയസ്സായപ്പോഴായിരുന്നും തങ്ങൾ വിവാഹമോചിതരാകുന്നത്. അതിനാൽ തന്നെ മകന് കാര്യങ്ങൾ പറഞ്ഞു കൊടുക്കേണ്ട കാര്യമില്ലായിരുന്നു. ചുറ്റിലും നടക്കുന്ന കാര്യങ്ങളെ കുറിച്ച് നല്ല ധാരണയുണ്ടായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് അവന് കൃത്യമായി അറിയാമായിരുന്നു.

വിവാഹ മോചനത്തിന് ശേഷം അർഹാനെ അമ്മയ്ക്കൊപ്പമാണ് അയച്ചത്. കാരണം അന്ന് അവൻ കുട്ടിയായിരുന്നു. ഒരു അമ്മയുടെ സാന്നിധ്യം അവന് ആവശ്യമായിരുന്നു . എന്നാൽ ഇന്ന് അവന് 17 വയസ്സാണ്. 18 വയസ്സാകാൻ പോകുകയാണ്. ഇനി അവന് തീരുമാനക്കാം തന്റെ ജീവിതം എങ്ങനെ വേണമെന്ന്.

ഒരുപാട് ചിന്തിച്ച് ആലോചിച്ച് എടുത്ത തീരുമാനമായിരുന്നു വിവഹ മോചനം. എല്ലാ തലത്തിൽ നിന്നും തങ്ങൾ നല്ല രീതിയിൽ ചിന്തിച്ചിരുന്നു. തുടർന്നാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്. തങ്ങൾ വ്യത്യസ്ത വഴികളിലൂടെ സഞ്ചരിക്കുന്നതിനേക്കാൾ നല്ലത് നല്ല മനുഷ്യരായി ഇരിക്കുന്നതാണ്. തങ്ങൾ രണ്ടു പേരും അങ്ങേയറ്റം അസന്തുഷ്ടരായിത്തീരുന്ന ഒരു സാഹചര്യത്തിലായിരുന്നു. അത് നമ്മുടെ ചുറ്റുമുള്ള എല്ലാവരുടെയും ജീവിതത്തെ ബാധിച്ചിരുന്നു. തുടർന്നാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത് ർബ്ബാസ് ഖാൻ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button