CinemaLatest NewsMollywoodNEWS

96 എന്ന തമിഴ് ചിത്രത്തിന് ശേഷം മലയാളികളുടെ ഹൃദയം കീഴടക്കാന്‍ ജാനു എത്തുന്നു ;ആദ്യ ഗാനംപുറത്ത്

'അനുഗ്രഹീതന്‍ ആന്റണി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി

 

96 എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നായികയാണ് തൃഷയുടെ കുട്ടിക്കാലം അഭിനയിച്ച ഗൗരി കിഷാന്‍.മലയാളികളുടെ പ്രിയതാരം സണ്ണി വെയിന്‍ നായകനാകുന്ന പുതിയ ചിത്രം അനുഗ്രഹീതന്‍ ആന്റണിയിലുടെയാണ് താരം മലയാളത്തില്‍ എത്തുന്നത്.ആരാധകര്‍ കാത്തിരുന്ന ചിത്രത്തിന്റെ ആദ്യ ഗാനം പുറത്തിറങ്ങി. ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ ദുല്‍ഖര്‍ സല്‍മാനാണ് ഗാനം പുറത്തിറക്കിയത്. മനു മംജിത്തിന്റെ വരികള്‍ക്ക് അരുണ്‍ മുരളീധരന്‍ സംഗീതം നിര്‍വഹിച്ച് കെ എസ് ഹരിശങ്കര്‍ ആലപിച്ച ‘കാമിനി’ എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഗാനം ഇതിനോടകം തന്നെ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ മുന്നിലാണ്. നേരത്തെ ഇറങ്ങിയ ഗാനത്തിന്റെ ടീസറിനും വലിയ തോതിലുള്ള സ്വീകാര്യത ലഭിച്ചിരുന്നു.

ചിത്രം നാവാഗതനായ പ്രിന്‍സ് ജോയിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ജിഷ്ണു എസ് രമേശിന്റെയും അശ്വിന്‍ പ്രകാശിന്റെയും കഥക്ക് തിരക്കഥ ഒരുക്കിയിക്കുന്നത് നവീന്‍ ടി മണിലാലാണ്. സംഗീതത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങള്‍ക്കുമെല്ലാം പ്രാധാന്യം നല്‍കുന്ന കുടുംബ ചിത്രമായിട്ടാണ് ചിത്രം എത്തുന്നത്.

ഫ്രഞ്ച് വിപ്ലവം എന്ന ചിത്രത്തിന് ശേഷം സണ്ണി വെയ്ന്‍ നായകനായെത്തുന്ന ചിത്രമാണിത്. ചിത്രത്തില്‍ സണ്ണി വെയിനിനും ഗൗരിയെയും കൂടാതെ സിദ്ധിഖ്, ഇന്ദ്രന്‍സ്, സൂരജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, ഷൈന്‍ ടോം ചാക്കോ, മാല പാര്‍വതി, മുത്തുമണി, മണികണ്ഠന്‍ ആചാരി, ജാഫര്‍ ഇടുക്കി എന്നിവരും അഭിനയിക്കുന്നുണ്ട്. സെല്‍വകുമാര്‍ ഛായാഗ്രഹണവും അപ്പു ഭട്ടതിരി എഡിറ്റിങ്ങും നിര്‍വഹിക്കുന്ന ചിത്രം ലക്ഷ്യ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ എം ഷിജിത്താണ് നിര്‍മ്മിക്കുന്നത്.ആരാധകരുടെ പ്രിയ ചിത്രം ജനുവരി ആദ്യം തീയറ്ററുകളില്‍ എത്തും.

shortlink

Related Articles

Post Your Comments


Back to top button