CinemaLatest NewsMollywoodNEWS

പ്രിയങ്കയ്ക്ക് എതിരെ മാ ആനന്ദ് ഷീല അഭിനയിക്കാന്‍ നല്ലത് ആലിയ ഭട്ട്

അവര്‍ക്ക് അനുവാദം നല്‍കിയിട്ടില്ല!

 

ബോളിവുഡിന്റെ പ്രിയ താരങ്ങളാണ് പ്രയങ്കയും ആലിയ ഭട്ടും ഇരുവരും മികച്ച പ്രകടനങ്ങളിലൂടെ ആരാധകരുടെ പ്രശംസ പിടിച്ചടക്കി ഇപ്പോള്‍ ബോളിവുഡില്‍ ചര്‍ച്ചയായിരിക്കുന്നത് ഇരുതാരങ്ങളെയും ഉള്‍പ്പെടുത്തിയുള്ള ആനന്ദ് ഷീലയുടെ പരാമര്‍ശമാണ്.ഓഷോ കമ്മ്യൂണിറ്റിയിലെ രണ്ടാം സ്ഥാനക്കാരി മാ ആനന്ദ് ഷീലയുടെ ജീവിതം വെള്ളിത്തിരയില്‍ എത്തുന്നു എന്നുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു ഇത് കൂടാതെ ചിത്രത്തില്‍ മാ ആനന്ദായി എത്തുന്നത് നടി പ്രിയങ്ക ചോപ്രയാണെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു. എന്നാല്‍ ഈ പ്രചാരത്തിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ആനന്ദ് ഷീല ഇതിനോടുള്ള വിയോജിപ്പ് പ്രകടിപ്പിച്ചാണ് അവര്‍ രംഗത്ത് എത്തിയിരിക്കുന്നത്.

തന്റെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പ്രിയങ്കയ്ക്ക് അനുവാദം നല്‍കിയിട്ടില്ലെന്നു , താന്‍ ഇവരെ തിരഞ്ഞെടുത്തിട്ടില്ലെന്നും മാ ആനന്ദ് ഷീല പറയുന്നു. ഇത് അറിയിച്ചു കൊണ്ട് പ്രിയങ്കക്ക് മെയില്‍ അയച്ചിട്ടുണ്ടെന്നും . എന്നാല്‍ ഇതിന് മറുപടി ലഭിച്ചിട്ടില്ലെന്നും ഇവര്‍ പറയുന്നു.

ഇത് മാത്രമല്ല തന്റെ ജീവിതകഥയില്‍ അഭിനയിക്കാന്‍ അനിയോജ്യമായി തോന്നിയത് ആലിയ ഭട്ടാണെന്നും മാ ആനന്ദ് ഷീല പറഞ്ഞു. ആലിയ അഭിനയിച്ച ചില ചിത്രങ്ങള്‍ കണ്ടിട്ടുണ്ട്. എനിയ്ക്ക് ഉണ്ടായിരുന്ന ധൈര്യവും ചുണയും ആലിയയില്‍ മാത്രമാണ് കാണാന്‍ സാധിച്ചിത്. അത് വളരെ കൃത്രിമമാകാതെ വളരെ നാച്വറലായ ഉള്ള ഒന്നാണ്. അതാണ് വേണ്ടതെന്നും മാ ആനന്ദ് ഷീല പറഞ്ഞു.ഇതിനെതിരെ ഇതുവരെ താരം പ്രതികരിച്ചിട്ടില്ല.പ്രിയങ്കയ്ക്ക് എതിരെയുള്ള പ്രസ്ഥാവനയില്‍ ഞെട്ടിയിരിക്കുകയാണ് ബോളിവുഡ്.താരത്തിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ആരാധകരും.

shortlink

Related Articles

Post Your Comments


Back to top button