CinemaGeneralKollywoodNEWS

മഞ്ജു വാര്യർ രജനീകാന്തിന്‍റെ നായിക! മറുപടി പറഞ്ഞു താരം

എന്നാൽ അതിനെ കുറിച്ചുള്ള സത്യാവസ്ഥ വെളിപ്പെടുത്തുകയാണ് മഞ്ജു വാര്യർ

മമ്മൂട്ടിയുടെ നായികയാകാൻ ഏറെ ആഗ്രഹിച്ച മഞ്ജുവാര്യർ ആ സ്വപ്നം യഥാർത്ഥ്യമാകുന്ന സന്തോഷത്തിന് നടുവിലാണ് .അസുരൻ എന്ന തമിഴ് ചിത്രം മഞ്ജു വാര്യരെ തെന്നിന്തുയിലെ കൂടി സൂപ്പർ താരമാക്കി മാറ്റുന്നതോടെ പുതിയ റിപ്പോർട്ടുകൾ പുറത്തെത്തുകയാണ് .മഞ്ജു വാര്യർ രജനീകാന്തിന്റെ നായികയാകുന്നുവെന്ന വാർത്തകളാണ് ചില തമിഴ് സിനിമാ മാധ്യമങ്ങളടക്കം ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത് .എന്നാൽ അതിനെ കുറിച്ചുള്ള സത്യാവസ്ഥ വെളിപ്പെടുത്തുകയാണ് മഞ്ജു വാര്യർ. അങ്ങനെയൊരു സംഭവം തന്റെ അറിവിൽ ഇല്ലെന്നും എന്നാൽ അവർക്കിടയിൽ അങ്ങനെയൊരു സംസാരം നടക്കുന്നുണ്ടോ എന്നറിയില്ലെന്നും മഞ്ജു വാര്യർ ഒരു സ്വകാര്യ എഫ് എം ചാനലിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുന്നു. .ധനുഷിന്റെ നായികാ വേഷം ചെയ്തു കൊണ്ടായിരുന്നു തമിഴിൽ മഞ്ജുവിന്റെ അരങ്ങേറ്റം.

.ബോളിവുഡിൽ നിന്നും തനിക്ക് ക്ഷണം വരുന്നുണ്ടെന്നും എന്നാൽ മലയാളത്തിലെ തിരക്ക് മുൻനിർത്തിയെ മറ്റു ഭാഷ ചിത്രങ്ങളിൽ അഭിനയിക്കുമോ എന്നത് പറയാൻ കഴിയുകയുള്ളൂവെന്നും മഞ്ജുവാര്യർ തുറന്നു പറയുന്നു. മ്മൂട്ടിയുടെ നായികയായി അഭിനയിച്ചിട്ടില്ലാത്ത മണ്ടു വാര്യർ ഏറ്റവും കൂടുതൽ അഭിനയിച്ചത് മോഹൻലാലിന്റെ നായിക വേഷത്തിലായിരുന്നു. അസുരന്‍ ഇറങ്ങിയ ശേഷം തെലുങ്കില്‍ നിന്നും തനിക്ക് ക്ഷണം വന്നിരുന്നുവെന്നു തുറന്നു പറയുകയാണ് മഞ്ജു വാര്യര്‍.

shortlink

Related Articles

Post Your Comments


Back to top button