GeneralKollywoodLatest News

മുന്‍കാമുകിയുമായി സിമ്പു വീണ്ടും ഒന്നിക്കുന്നു; സന്തോഷം പങ്കുവച്ച് താരം

പ്രണയ വാർത്തകൾക്കൊപ്പം ഇരുവരും വിവാഹിതരാകുന്നു എന്ന തരത്തിലും റിപ്പോർട്ടുകളുണ്ടായെങ്കിലും ചിത്രം റിലീസ് ചെയ്യും മുമ്പ് ഇരുവരും വേർപിരിഞ്ഞത് ആരാധകരെ ഞെട്ടിച്ചു.

താര പ്രണയവും പരാജയവുമെല്ലാം എപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇപ്പോഴിതാ തെന്നിന്ത്യന്‍ സിനിമാ ലോകത്തെ പുതിയ ചര്‍ച്ച സിമ്പു–ഹൻസിക ജോഡികള്‍ വീണ്ടും ഒന്നിക്കുന്നതാണ്. വാല് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഇരുവരും പ്രണയത്തിലായത്. പ്രണയ വാർത്തകൾക്കൊപ്പം ഇരുവരും വിവാഹിതരാകുന്നു എന്ന തരത്തിലും റിപ്പോർട്ടുകളുണ്ടായെങ്കിലും ചിത്രം റിലീസ് ചെയ്യും മുമ്പ് ഇരുവരും വേർപിരിഞ്ഞത് ആരാധകരെ ഞെട്ടിച്ചു.

വർഷങ്ങൾക്കു ശേഷം സിമ്പുവും ഹൻസികയും വീണ്ടും ഒന്നിക്കുകയാണ്. നവാഗതനായ യു ആര്‍ ജമീല്‍ സംവിധാനം ചെയ്യുന്ന ‘മഹാ’ യിലാണ് ഈ ഒത്തുചേരൽ. ഹന്‍സികയുടെ അന്‍പതാമത്തെ ചിത്രമായ ‘മഹാ’യില്‍ അതിഥി വേഷത്തിലാണ് സിമ്പു എത്തുക.

shortlink

Related Articles

Post Your Comments


Back to top button