BollywoodGeneralLatest News

ആമീര്‍ ഖാനൊപ്പം ഫോട്ടോ എടുത്ത ആ ചേട്ടനെക്കുറിച്ച്‌ തനിക്ക് അറിയില്ല; സഹായം തേടി യുവാവ്

ഫോണില്ലാതെ ആമീര്‍ ഖാനൊപ്പം ഫോട്ടോ എടുക്കാന്‍ എത്തിയ ഒരു മനുഷ്യനാണ്. അദ്ദേഹത്തെ കണ്ടെത്തിത്തരണം എന്ന അപേക്ഷയുമായി വിമല്‍ കുമാര്‍

ദിവസങ്ങള്‍ക്ക് മുന്പ് ആമീര്‍ഖാന്‍ കേരളത്തില്‍ ഷൂട്ടിങ്ങിന്റെ ഭാഗമായി എത്തിയിരുന്നു. പെട്ടിക്കടയില്‍ കയറി ചായകുടിച്ചും റോഡിലൂടെ നടന്നും മലയാളി ആരാധകരെ താരം ഞെട്ടിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ഫോണില്ലാതെ ആമീര്‍ ഖാനൊപ്പം ഫോട്ടോ എടുക്കാന്‍ എത്തിയ ഒരു മനുഷ്യനാണ്. അദ്ദേഹത്തെ കണ്ടെത്തിത്തരണം എന്ന അപേക്ഷയുമായി വിമല്‍ കുമാര്‍ എന്ന യുവാവ് ജിഎന്‍പിസിയില്‍ പോസ്റ്റ് ഇട്ടിരിക്കുകയാണ്

ചായകുടിക്കാന്‍ ഒരു പെട്ടിക്കടയില്‍ എത്തിയതായിരുന്നു ആമീര്‍ ഖാന്‍. അപ്പോഴാണ് സാര്‍ ഉങ്കളെ ടീവിയില്‍ നിറയെ പാത്തിരുക്ക്, ആനാ പേരെന്നാന്ന് തെരിയലെ എന്ന് പറഞ്ഞ് ഒരു ചേട്ടന്‍ എത്തുന്നത്. ഫോട്ടോ എടുക്കണമെന്നു പറഞ്ഞ ചേട്ടനെ ചേര്‍ത്തു പിടിച്ച്‌ ആമീര്‍ ഖാന്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തു. എന്നാല്‍ ഫോട്ടോ എടുക്കാന്‍ കയ്യില്‍ ഫോണ്‍ ഇല്ലായിരുന്നില്ല. വിമലാണ് ഫോട്ടോ എടുത്തത്. എന്നാല്‍ ആ ചേട്ടനെക്കുറിച്ച്‌ തനിക്ക് അറിയില്ലെന്നും ഫോട്ടോ എങ്ങനെയെങ്കിലും അയാളുടെ കയ്യില്‍ എത്തിക്കണം എന്നുമാണ് പോസ്റ്റില്‍ പറയുന്നത്.

ഫേയ്‌സ്ബുക്ക് പോസ്റ്റ്

ഇതൊരു അപേക്ഷയാണ്..
അതിനു മുന്‍പ് ഈ ഫോട്ടോയുടെ പിന്നിലുള്ള ഒരു കഥ നിങ്ങള്‍ അറിയണം ആമിര്‍ഖാന്‍ കേരളത്തില്‍ ഷൂട്ടിങ്ങിനു വന്നദിവസം ചായകുടിക്കാന്‍ ആമിറിന്റെ ഇഷ്ടപ്രകാരം ഒരു പെട്ടിക്കടയില്‍ നിന്നും കുടിച്ചു..അപ്പോള്‍ ഈ ഫോട്ടോയില്‍ കാണുന്ന ചേട്ടന്‍ അടുത്തേക്ക് വന്നിട്ട് ആമിര്‍ ഖാനെ നോക്കി ചോദിച്ചു.. ‘സാര്‍ ഉങ്കളെ ടീവിയില്‍ നിറയെ പാത്തിരുക്ക്, ആനാ പേരെന്നാന്ന് തെരിയലെ.. നീങ്ക പെരിയ യാരോ അന്ന് തെരിയത് ഉങ്ക കൂടെ ഒരു ഫോട്ടൊ എടുക്ക മുടിയുമാ?’.

തൊഴുതുപിടിച്ച്‌ ഭയഭക്തിയോടേ നില്‍കുന്ന ആ ചേട്ടനെ ആമിര്‍ ഖാന്‍ തോളില്‍ കയ്യിട്ട് ചേര്‍ത്ത് പിടിച്ചു നിര്‍ത്തി ഫോട്ടോ എടുത്തോളാന്‍ പറഞ്ഞു.പക്ഷെ ആ ചേട്ടന്റെ കയ്യില്‍ ഫോണ്‍ ഇല്ലാരുന്നു…ആ ചേട്ടനു വേണ്ടി ഞാന്‍ എന്റെ ഫോണില്‍ എടുത്ത ഫോട്ടോ ആണിത്..ഫോണില്ലാത്ത ആ ചേട്ടനു ഈ ഫോട്ടോ കൊടുക്കാന്‍ ഒരു മാര്‍ഗ്ഗവുമുണ്ടായില്ല..ഞാന്‍ ഒരു വാക്ക് കൊടുത്തു എങ്ങനെയെങ്കിലും ഫോട്ടോ ആ ചേട്ടന്റെ കയ്യില്‍ എത്തിക്കുമെന്ന് ആ ചേട്ടന്റെ പേരറിയില്ല ,നാടറിയില്ല ,ആ ഫോട്ടോയില്‍ കാണുന്ന സ്ഥലപേരു മാത്രമെ മാര്‍ഗ്ഗമുള്ള നിങ്ങളുടെ ഓരോരുത്തരുടെയും കയ്യിലൂടെ ഈ ഫോട്ടൊ അയ്യാളുടെ കയ്യില്‍ എത്തണം അതിനു നിങ്ങള്‍ എല്ലാരും ഒന്നും സഹായിക്കണം.

shortlink

Related Articles

Post Your Comments


Back to top button