CinemaGeneralLatest NewsMollywoodNEWS

ക്യൂട്ട് ചിരിയുമായി ഇസഹാക്ക് ; ആരാധകർക്കും സുഹൃത്തുക്കൾക്കും ക്രിസ്മസ് ആശംസകൾ നേർന്ന് ചാക്കോച്ചൻ

അവസരത്തിനായി ദൈവം നിങ്ങളെ കാത്തു നിർത്തിയെങ്കിൽ അത് ഈ പരിപൂർണതയ്ക്ക് വേണ്ടിയാണ് എന്ന തലക്കെട്ടോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

മലയാളത്തിൻ്റെ പ്രിയതാരം കുഞ്ചാക്കോ ബോബൻ ആരാധകർക്കും സുഹൃത്തുക്കൾക്കും ക്രിസ്മസ് ആശംസകൾ നേരുകയാണ്. ക്രിസ്മസ് രാത്രിയിലാണ് താരം ആരാധകർക്ക് ക്രിസ്മസ് ആശംസയുമായി എത്തിയത്. ക്യൂട്ട് കുടുംബ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ആശംസകൾ. അവസരത്തിനായി ദൈവം നിങ്ങളെ കാത്തു നിർത്തിയെങ്കിൽ അത് ഈ പരിപൂർണതയ്ക്ക് വേണ്ടിയാണ് എന്ന തലക്കെട്ടോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. രണ്ട് ചിത്രങ്ങളാണ് താരം പങ്കവെച്ചിരിക്കുന്നത്. ചിത്രത്തിൽ ക്യൂട്ട് ചിരിയുമായി ഇസഹാക്കുമുണ്ട്. ചാക്കോച്ചൻ്റെ ആത്മനിർവൃതിയിൽ വാക്കുകളിൽ പ്രകടമാണ്.

 

 

View this post on Instagram

 

…..✨Picture Perfect?…. When God makes you wait,it’s just for Perfection?? ????Wishing everyone all the Love,Happiness & Harmony on Christmas time!!?? Pic ?courtesy#rahul_raj_r_

A post shared by Kunchacko Boban (@kunchacks) on

ക്രിസ്മസ് കാലത്ത് എല്ലാവർക്കും സ്നേഹവും സന്തോഷവും ഐക്യവുമുണ്ടാകട്ടെ എന്നും താരം കുറിച്ചിരിക്കുന്നു. കഴിഞ്ഞ ഏപ്രിലിലാണ് താരത്തിന് കുഞ്ഞുണ്ടായത്. കുഞ്ഞു പിറന്ന ശേഷമുള്ള ആദ്യ ക്രിസ്മസ് കൂടിയാണ് ഇത്. അതിനാൽ തന്നെ ഏറെ പ്രത്യേകതകളാണ് ഈ ക്രിസ്മസിന് താരത്തിൻ്റെ വീട്ടിൽ ഉള്ളത്. പതിനാലു വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷമാണ് നാൽപ്പതുകളിൽ ചാക്കോച്ചൻ അച്ഛനാകുന്നത്.

shortlink

Related Articles

Post Your Comments


Back to top button