GeneralLatest NewsMollywood

പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം; താരങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി മേജര്‍ രവി

സംവിധായകന്‍ കമല്‍, രാജീവ് രവി, ആഷിഖ് അബു, റിമ കല്ലിങ്കല്‍, ഷെയ്ന്‍ നിഗം, നിമിഷ സജയന്‍, ഗീതു മോഹന്‍ദാസ്, എന്‍ എസ് മാധവന്‍, ഷഹബാസ് അമന്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തിരുന്നു

ദേശീയ പൗരത്വ നിയമഭേദഗതിക്കെതിരെ വലിയ പ്രതിഷേധ്ജം രാജ്യമെങ്ങും ഉയരുകയാണ്. ഈ പ്രതിഷേധത്തില്‍ സിനിമാ പ്രവര്‍ത്തകരും അണിനിരന്നിരുന്നു. ഇതിനെതിരെ സംവിധായകന്‍ മേജര്‍ രവി രംഗത്ത്. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ രാജ്യത്തോട് ഉത്തരവാദിത്തമില്ലാത്തവരാണ്. നിയമം അറിയാതെയാണ് പൗരത്വ നിയമത്തിനെതിരെ താരങ്ങളുടെ പ്രതിഷേധമെന്നും മേജര്‍ രവി പറഞ്ഞു.

കൂടാതെ താരങ്ങള്‍ ആദായനികുതി അടയക്കുന്നുണ്ടോ എന്ന സന്ദീപ് വാര്യരുടെ പ്രസ്താവന ശരിയല്ലയെന്നു പറഞ്ഞ അദ്ദേഹം ഭീഷണിയുടെ സ്വരത്തില്‍ സംസാരിക്കരുത്. പൗരത്വ നിയമത്തെയും ആദായ നികുതിയേയും കൂട്ടിക്കുഴയ്ക്കരുതെന്നും മേജര്‍ രവി പറഞ്ഞു.

തിങ്കളാഴ്ച കൊച്ചിയില്‍ സിനിമാക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ ഒറ്റയ്ക്കല്ല ഒറ്റക്കെട്ട് എന്ന പേരില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു. സംവിധായകന്‍ കമല്‍, രാജീവ് രവി, ആഷിഖ് അബു, റിമ കല്ലിങ്കല്‍, ഷെയ്ന്‍ നിഗം, നിമിഷ സജയന്‍, ഗീതു മോഹന്‍ദാസ്, എന്‍ എസ് മാധവന്‍, ഷഹബാസ് അമന്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തിരുന്നു

shortlink

Related Articles

Post Your Comments


Back to top button