CinemaGeneralLatest NewsMollywoodNEWS

വര്‍ഷത്തിലെ ആദ്യ വെള്ളിയാഴ്ച പുറത്തിറങ്ങുന്ന ചിത്രങ്ങള്‍ പരാജയമാകുമെന്ന് സിനിമാക്കാര്‍ ; അന്ധവിശ്വാസങ്ങള്‍ക്ക് വഴങ്ങാന്‍ തയ്യാറല്ല ധമാക്ക ജനുവരി രണ്ടിന് തന്നെ എത്തുമെന്ന് ഒമർ ലുലു

ഒരു വര്‍ഷത്തിലെ ആദ്യ വെള്ളിയാഴ്ച പുറത്തിറങ്ങുന്ന ചിത്രങ്ങള്‍ പരാജയമാവുമെന്നുള്ള വിശ്വാസക്കാരാണ് സിനിമാക്കാര്‍

പുതുവര്‍ഷത്തെ ആവേശത്തിലാഴ്ത്താന്‍ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ ഒമര്‍ ലുലു ‘ധമാക്ക’യുമായി എത്തുമ്പോള്‍ തകരുന്നത് കാലങ്ങളായുള്ള അന്ധവിശ്വാസങ്ങള്‍ കൂടെയാണ്. ഒരു വര്‍ഷത്തിലെ ആദ്യ വെള്ളിയാഴ്ച പുറത്തിറങ്ങുന്ന ചിത്രങ്ങള്‍ പരാജയമാവുമെന്നുള്ള വിശ്വാസക്കാരാണ് സിനിമാക്കാര്‍. എത്ര സൂപ്പര്‍ താര പങ്കാളിത്തമുള്ള സിനിമയാണെങ്കിലും ആദ്യ വെള്ളിയാഴ്ച പുറത്തിറക്കാന്‍ അണിയറപ്രവര്‍ത്തകര്‍ ഭയക്കാറുണ്ട്. ഇത്തരം സാഹചര്യം നിലനില്‍ക്കെയാണ് തന്റെ നാലാം ചിത്രമായ ‘ധമാക്ക’ ജനുവരി ആദ്യയാഴ്ച തന്നെ എത്തുമെന്ന് ഒമര്‍ ലുലു ഫേസ്ബുക്കിലൂടെ അറിയിച്ചത്.

ഗൂഡലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് നവാഗതരായ വേണു.ഓ.വി, കിരണ്‍ ലാല്‍ എന്നിവരാണ്. യുവാക്കള്‍ക്കും കുടുംബപ്രേക്ഷകര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഒരു ‘കളര്‍ഫുള്‍ കോമഡി എന്റര്‍ട്ടൈനര്‍’ തന്നെയായിരിക്കും ധമാക്കയും എന്നാണ് ഒമര്‍ ലുലു ഉറപ്പുനല്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button