CinemaGeneralLatest NewsMollywoodNEWS

രജനീകാന്തിനൊപ്പം ദേശീയ പുരസ്‌കാര നേട്ടം ആഘോഷിച്ച് കീര്‍ത്തി സുരേഷ്

മഹാനടി എന്ന തെലുങ്ക് ചിത്രത്തിലെ പ്രകടനത്തിനായിരുന്നു നടിക്ക് പുരസ്‌കാരം ലഭിച്ചത്

ഇക്കഴിഞ്ഞ ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ മലയാളികള്‍ക്ക് ഒന്നടങ്കം അഭിമാനമായി മാറിയ താരമാണ് കീര്‍ത്തി സുരേഷ്. മഹാനടി എന്ന തെലുങ്ക് ചിത്രത്തിലെ പ്രകടനത്തിനായിരുന്നു നടിക്ക് പുരസ്‌കാരം ലഭിച്ചത്. തെന്നിന്ത്യന്‍ സിനിമയില്‍ ഒരുകാലത്ത് തിളങ്ങിനിന്ന നടി സാവിത്രിയുടെ ജീവിതകഥയാണ് ചിത്രത്തില്‍ കാണിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു കീര്‍ത്തി ഉപരാഷ്ട്രപതിയില്‍ നിന്നും പുരസ്‌കാരം സ്വീകരിച്ചത്.

അതേസമയം കീര്‍ത്തിയുടെ പുരസ്‌കാര നേട്ടം പുതിയ സിനിമയുടെ സെറ്റില്‍ അണിയറക്കാര്‍ ആഘോഷിച്ചിരുന്നു. സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത് നായകനാവുന്ന തലൈവര്‍ 168 എന്ന ചിത്രത്തിന്റെ സെറ്റിലാണ് ആഘോഷം നടന്നത്.

മീന നായികയാവുന്ന സിനിമയില്‍ രജനീകാന്തിന്റെ അനിയത്തിയുടെ വേഷത്തിലാണ് കീര്‍ത്തി എത്തുന്നത്. ഖുശ്ബുവാണ് മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നത്. തമിഴിലെ പ്രമുഖ ബാനറുകളിലൊന്നായ സണ്‍ പിക്ചേഴ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button