CinemaLatest NewsMollywoodNEWS

സര്‍പ്രൈസ് ഒരുക്കി ലാലേട്ടന്‍ ഏറ്റെടുത്ത് ആരാധകര്‍

മോഹന്‍ലാലിന്റെ വക ഒരു സര്‍പ്രൈസുണ്ട്

 

ആരാധകരുടെ പ്രിയതാരമാണ് ലാലേട്ടന്‍ താരത്തിന്റെ പുതിയ വിശേഷം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.ബിഗ് ബ്രദറിന്റെ റിലീസിന് വേണ്ടി നാളുകള്‍ എണ്ണി കാത്തിരിയ്ക്കുകയാണ് മോഹന്‍ലാല്‍ ഫാന്‍സ്. സിദ്ദിഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഇന്ന് വൈകിട്ട് ദര്‍ബാര്‍ ഹാളില്‍ വച്ച് നടക്കുകയാണ്. ആ ചടങ്ങില്‍ മോഹന്‍ലാലിന്റെ ഒരു സര്‍പ്രൈസ് ഉണ്ടാവും. ഇതാണ് ഇപ്പോള്‍ ആരാധകരും ഏറ്റെടുത്തിരിക്കുന്നത്.

മറ്റൊന്നുമല്ല, ബിഗ് ബ്രദറിന്റെ ഓഡിയോ ലോഞ്ചില്‍ മോഹന്‍ലാല്‍ ഒരു പാട്ട് പാടുന്നുണ്ട്.ഇതാണ് താരം ആരാധകര്‍ക്കായി മാറ്റിവെച്ച സര്‍പ്രൈസ് ഇക്കാര്യം തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചത് ചിത്രത്തിന്റെ സംഗീത സംവിധായകന്‍ ദീപക് ദേവന്‍ തന്നെയാണ്. പാട്ട് റിഹേഴ്സല്‍ ചെയ്യുന്ന വീഡിയോയ്ക്കൊപ്പമാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. 2018 ലാണ് സിദ്ദിക് ബിഗ് ബ്രദര്‍ എന്ന ചിത്രത്തെ കുറിച്ച് സൂചന നല്‍കിയത്. രണ്ട് വര്‍ഷം കൊണ്ട് സിനിമ പൂര്‍ത്തിയാക്കി. 2020 ജനുവരിയില്‍ സിനിമ റിലീസ് ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്.സൂപ്പര്‍ താരത്തിന്റെ അടിപൊളി ഗാനത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

ചിത്രത്തില്‍ ലാലിനൊപ്പം അര്‍ബാസ് ഖാന്‍, അനൂപ് മേനോന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ചെമ്ബന്‍ വിനോദ്, ഹണി റോസ്, ടിനി ടോം, സിദ്ദിഖ് തുടങ്ങി ഒരു നീണ്ട താരനിര തന്നെയുണ്ട്. ജിത്തു ദാമോധറാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിയ്ക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button