CinemaLatest NewsMollywoodNEWS

പ്രിയങ്കയുടെയും നിക്കിന്റെയും പുതിയ വാര്‍ത്ത ഏറ്റെടുത്ത് ആരാധകര്‍.

ബോളിവുഡിന്റെ താരറാണിയാണ് പ്രിയങ്കാചോപ്ര ലോകമെമ്പാടും ആരാധകരുള്ള താരംകൂടിയാണ് അവര്‍ ബോളിവുഡിന് പകരം ഹോളിവുഡിലും താരം അരങ്ങേറ്റം കുറിച്ചു നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച താരത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ ആരാധങ്ങള്‍ക്ക് താല്‍പര്യം ഏറെയാണ് സിനിമാതാരങ്ങളുടെ ജീവിതത്തിലെ ഓരോ ആഘോഷചിത്രങ്ങളും വളരെ പെട്ടന്നാണ് പ്രേക്ഷകര്‍ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ താരങ്ങളുടെ ക്രിസ്മസ് സെലിബ്രേഷന്‍ ചിത്രങ്ങള്‍ക്ക് വന്‍വരവേല്‍പ്പാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.ഇപ്പോള്‍ പ്രിയങ്കചോപ്ര തന്റെ ഭര്‍ത്താവ് നിക്ക് ജോനസുമായ് ക്രിസ്മസ് ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. ഈചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

മഞ്ഞുവീഴ്ചയുള്ള മനോഹരമായ സ്ഥലത്താണ് ഇരുവരും ക്രിസ്മസ് ആഘോഷിക്കുന്നത്. സ്‌നോമൊബൈലുകള്‍ ഓടിക്കുന്നചിത്രങ്ങളും താരം ഇന്‍സ്‌റാഗ്രാമിലൂടെ പങ്കുവെച്ചു. റോബര്‍ട്ട് റോഡ്രിഗസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന നെറ്റ്ഫ്‌ലിക്‌സിന്റെ സൂപ്പര്‍ ഹീറോ ചിത്രമായ വി കാന്‍ ബി ഹീറോസിലാണ് പ്രിയങ്ക അടുത്തതായി അഭിനയിക്കുന്നത്. ചിത്രത്തിന്റെ വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍ ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്.ഇരവരുടെയും ആഘോഷങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button