GeneralLatest NewsMollywoodNEWS

പ്രിയപ്പെട്ടവളുടെ കല്യാണം ആഘോഷമാക്കി റിമയും പാര്‍വതിയും

പാര്‍വതിയുടെ സഹോദരിയും സിനിമാ പ്രവര്‍ത്തകയുമായ സംഗീതയും മാധ്യമപ്രവര്‍ത്തകയായ ധന്യ രാജേന്ദ്രനുമുണ്ട്

മലയാളി പ്രേക്ഷകരുടെ പ്രിയതാരങ്ങളാണ് പാര്‍വതി തിരുവോത്തും റിമ കല്ലിങ്കലും. മലയാള സിനിമയിലെ ശക്തമായ രണ്ട് സ്ത്രീ സാന്നിധ്യങ്ങളുടെ പുതിയ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുകയാണ്. ഇരുവരുടെയും പ്രിയപ്പെട്ട കൂട്ടുകാരിയുടെ വിവാഹച്ചടങ്ങിൽ സംബന്ധിക്കാനെത്തിയതാണ് താരങ്ങൾ. കൂടെ പാര്‍വതിയുടെ സഹോദരിയും സിനിമാ പ്രവര്‍ത്തകയുമായ സംഗീതയും മാധ്യമപ്രവര്‍ത്തകയായ ധന്യ രാജേന്ദ്രനുമുണ്ട്. ഇവരുടെ ഉറ്റസുഹൃത്തിൻ്റെ വിവാഹച്ചടങ്ങ് ഗംഭീരമാക്കിയിരിക്കുകയാണ് സുഹൃത്തുക്കൾ.

 

 

View this post on Instagram

 

Le manavaati and Le manavalan have been kettipikkafied!! Fineees!❤️ @athirasujatha @shameemp86 With my le poli bride gang! Kemooon!

A post shared by Parvathy Thiruvothu (@par_vathy) on

ചടങ്ങിൻ്റെ ചിത്രങ്ങൾ സംഗീതയും കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. പിന്നാലെയാണ് പാര്‍വതിയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. റിമ കല്ലിങ്കലും ധന്യ രാജേന്ദ്രനും ഒപ്പം മറ്റൊരു സുഹൃത്തും ഉണ്ട്. ചിത്രങ്ങളിൽ പാര്‍വതിയും റിമയും അതിസുന്ദരികളായിരിക്കുന്നുവെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.

shortlink

Related Articles

Post Your Comments


Back to top button