GeneralLatest NewsMollywood

നടിയെ ആക്രമിച്ച കേസിൽ തനിക്ക് അറിയാവുന്നതെല്ലാം ഒരിക്കല്‍ തുറന്നുപറയും; ദിലീപ്

ഡബ്ലുസിസിയിൽ ഉള്ളവരെല്ലാം തന്റെ സഹപ്രവർത്തകർ ആണെന്നും അവർക്കെല്ലാം നല്ലതുവരാൻ ആഗ്രഹിക്കുന്നുവെന്നും ദിലീപ്

മലയാളത്തിന്റെ പ്രിയ നടിയാണ് മഞ്ജു വാര്യര്‍. നടന്‍ ദിലീപുമായുള്ള ദാമ്പത്യം വേര്‍പിരിഞ്ഞ താരം സിനിമയില്‍ സജീവമാണ്. മഞ്ജുവുമായി ഒരു ശത്രുതയുമില്ലെന്നും സിനിമ ആവശ്യപ്പെട്ടാൽ അവരുമായി ഒന്നിച്ച് അഭിനയിക്കുമെന്നും ദിലീപ് തുറന്നു പറയുന്നു. ഡബ്ലുസിസിയിൽ ഉള്ളവരെല്ലാം തന്റെ സഹപ്രവർത്തകർ ആണെന്നും അവർക്കെല്ലാം നല്ലതുവരാൻ ആഗ്രഹിക്കുന്നുവെന്നും ദിലീപ് പറഞ്ഞു.

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസിൽ തനിക്ക് അറിയാവുന്നതെല്ലാം ഒരിക്കൽ തുറന്നുപറയുമെന്നും കേസ് കോടതിയിൽ ആയതിനാൽ ഇപ്പോൾ പറയാനാകില്ലെന്നും ദിലീപ് വ്യക്തമാക്കി. സിനിമ മേഖലയിലെ ലഹരി വസ്തുക്കളുടെ ഉപയോഗത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും ദിലീപ് മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തില്‍ പങ്കുവച്ചു

shortlink

Related Articles

Post Your Comments


Back to top button