CinemaGeneralLatest NewsMollywoodNEWS

അവര്‍ക്ക് ശമ്പളം നല്‍കില്ല, യാത്ര ചെലവ് പോലും കൊടുക്കില്ല: സിനിമയിലെ കൊള്ളരുതായ്മകള്‍ പറഞ്ഞു ചെമ്പന്‍ വിനോദ് ജോസ്

രു റോള് ചോദിച്ചു വരുന്നവര്‍ക്ക് ഒന്നോ രണ്ടോ സീന്‍ നല്‍കിയിട്ട് ട്രാവലിംഗ് എക്സ്പന്‍സ് പോലും നല്‍കാതെ പറഞ്ഞു വിടുക

മലയാള സിനിമയില്‍  പ്രഫഷണലിസം എന്ന വാക്കിന് യാതൊരു അര്‍ത്ഥവും ഇല്ലെന്നു തുറന്നു പറയുകയാണ്   നടന്‍ ചെമ്പന്‍ വിനോദ് ജോസ്,അങ്ങനെയുള്ള കാര്യങ്ങള്‍ ആണ് പലപ്പോഴും മുന്നില്‍ കാണാറുള്ളതെന്നും ചെമ്പന്‍ വിനോദ് ജോസ് പറയുന്നു.

‘ഇവിടെ  പ്രഫഷണലിസം  തീരെ കുറവാണ്, എല്ലാ കാര്യത്തിലും അത് പ്രതിഫലിക്കുന്നുണ്ട്. ഞാന്‍ എന്റെ കാര്യംവച്ചല്ല ഇത്  പറയുന്നത്. എന്റെ സിനിമയിലേക്കുള്ള വരവ് കുറച്ചൂടി സ്മൂത്ത് ആയിരുന്നു. പക്ഷെ ഞാന്‍ അല്ലാതെ തന്നെ ഓരോ കാര്യങ്ങള്‍ കാണുന്നുണ്ട്. ചെറിയ ആര്‍ട്ടിസ്സ്റ്റുകളെ വിളിച്ചിട്ട് സാലറി നല്‍കാതിരിക്കുക. ഒരു റോള് ചോദിച്ചു വരുന്നവര്‍ക്ക് ഒന്നോ രണ്ടോ സീന്‍ നല്‍കിയിട്ട് ട്രാവലിംഗ് എക്സ്പന്‍സ് പോലും നല്‍കാതെ പറഞ്ഞു വിടുക, ആരായാലും അത് ഒരു മനുഷ്യന്‍ ആണ് അവര്‍ക്കും ജീവിക്കേണ്ടതുണ്ട്. അത് പോലെ കാലത്തെ ഏഴ് മണിക്കാണ് നോര്‍മലി നമ്മുടെ മലയാള സിനിമയുടെ ഷൂട്ട്‌ തുടങ്ങുന്നത്. പക്ഷെ അവിടെ ഏഴരയ്ക്കും എട്ട് മണിക്കും എത്തുന്ന ആളുകള്‍ ഉണ്ട്.  അങ്ങനെ പ്രഫഷണലിസം ഒട്ടും കീപ്‌ ചെയ്യാത്ത ഒരുപാട് പേര്‍ ഉണ്ട്. എന്നാല്‍ നന്നായി അത് പാലിക്കുന്ന മറ്റു ചിലരുമുണ്ട്‌’. മനോരമയുടെ ‘നേരെ ചൊവ്വേ’ എന്ന പ്രോഗ്രാമില്‍ സംസാരിക്കുകയായിരുന്നു ചെമ്പന്‍ വിനോദ് ജോസ്.

shortlink

Related Articles

Post Your Comments


Back to top button