CinemaLatest NewsMollywoodNEWS

പ്രണയനായികയായി ഹേമാ മാലിനി ആഘോഷമാക്കി ആരാധകര്‍

ബോളിവുഡിന്റെ പ്രിയതാരമാണ് ഹേമാ മാലിനി അന്നും ഇന്നും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അവര്‍ ബോളിവുഡിന് പുറമെയും നിരവധി ആരാധകരാണ് താരത്തിന് ഉള്ളത് 60 കളിലും 70 കളിലും നായികയായി ബോളിവുഡില്‍ സ്വപ്‌ന നായികയായി തിളങ്ങിനിന്ന താരമാണ് ഇന്നത്തെ എം പി കൂടിയായ ഹേമ മാലിനി. 1968 ല്‍ രാജ്കുമാറിനൊപ്പം അഭിനയിച്ച സപ്നോ കാ സൗദാഗര്‍ എന്ന ചിത്രത്തിനു ശേഷം ബോളിവുഡിലെ ഡ്രീം ഗേള്‍ എന്ന പട്ടം താരത്തെ തേടിയെത്തിയതും പിന്നീട് 70 കളില്‍ ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ താരമായി അവര്‍ മാറുന്നതാണ് ബോളിവുഡ് കണ്ടത്. ഷോലൈയിലെ ബസന്തിയും സീതാ ഔര്‍ ഗീതയിലെ ഡബിള്‍ റോളുമല്ലാം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.

ഇന്ന് 70 കളിലെത്തി നില്‍ക്കുന്ന ഹേമ മാലിനി വീണ്ടും പ്രണയനായികയായി എത്തുകയാണ് പുതിയ ചിത്രത്തിലൂടെഒരിടവേളയ്ക്ക് ശേഷം ഹേമ മാലിനി തിരിച്ചെത്തുന്ന ചിത്രമാണ് ഷിംല മിര്‍ച്ചി. ഹേമ മാലിനി പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. രാജ്കുമാര്‍ റാവു നായകനാവുന്ന ചിത്രത്തില്‍ രാകുല്‍ പ്രീത് സിങും മുഖ്യ വേഷത്തില്‍ എത്തുന്നു35കാരനായ നായകനെ പ്രണയിക്കുന്ന കഥാപാത്രമായി ആണ് ചിത്രത്തില്‍ ഹേമമാലിനി എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. മകളുടെ കാമുകനെ പ്രണയിക്കുന്ന അമ്മയുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം. ചിത്രത്തില്‍ രാകുല്‍ പ്രീതിന്റെ അമ്മയായിട്ടാണ് ഹേമമാലിനി എത്തുന്നത്. 2020 ജനുവരി 3നാണ് ഷിംല മിര്‍ച്ചി റിലീസിനെത്തുന്നത് താരത്തിന്റെ പുതിയ അഭിനയ മികവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button