CinemaLatest NewsMollywoodNEWS

താന്‍ കാണാനാഗ്രഹിക്കുന്ന മോഹന്‍ലാലിനെയാണ് അവിടെ കണ്ടത് വെളിപ്പെടുത്തലുമായി പൃഥ്വിരാജ്

 

മലയാള സിനിമാ ലോകത്തെ അഭിനയ മികവ് കൊണ്ടും സംവിധാന മികവ് കൊണ്ടും വിസ്മയിപ്പിക്കുന്ന താരമാണ് പൃഥ്വിരാജ് താരത്തിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് ഡ്രൈവിങ് ലൈസന്‍സ്സുരാജും പൃഥ്വിരാജുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ് പൃഥ്വിയുടെ ഡ്രൈവിങ് ലൈസന്‍സ് ചിത്രം മികച്ച അഭിപ്രായം നേടി ഹിറ്റുമായി. ആരാധകര്‍ ഏറ്റെടുത്ത ചിത്രമായിരുന്നു അത്

പൃഥ്വിരാജിനുവേണ്ടി സച്ചി എഴുതിയ ചിത്രങ്ങളെല്ലാം സൂപ്പര്‍ഹിറ്റുകളായിരുന്നു. തിരക്കഥയിലെ ആ മികവ്. ചെറിയൊരു കഥ എത്ര മനോഹരമായാണ് സച്ചി വികസിപ്പിച്ചിരിക്കുന്നത്.മലയാള സിനിമയില്‍ വേറിട്ട പരീക്ഷണങ്ങളാണ് പൃഥ്വിരാജ് എന്ന അഭിനേതാവ് ഇപ്പോള്‍ നടത്തുന്നത്. മികച്ച കഥയും കഥാപാത്രങ്ങളും താരം കണ്ടെത്തുന്നു. അത്തരം സിനിമകള്‍ സ്വയം നിര്‍മിക്കുന്നു.മികച്ച കഥകളുമായെത്തുന്ന എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നു. അതിനിടയിലാണ് മികച്ച സംവിധായകനായുള്ള മാറ്റവും. മോഹന്‍ലാലിനെ നായകനാക്കിയ ആദ്യ സംവിധാനസംരംഭം ലൂസിഫര്‍ നേടിയത് 200 കോടിക്കുമേല്‍ ഗ്രോസ് കളക്ഷനാണ്. സംവിധായകനെന്നനിലയില്‍ പൃഥ്വിരാജിന്റെ സാങ്കേതികജ്ഞാനംകൂടി പ്രകടമാക്കിയ ചിത്രമായിരുന്നു ലൂസിഫര്‍.താരത്തിന്റെ കരിയറിലെ വഴിതിരിവായിരുന്നു അത്

താന്‍ കാണാനാഗ്രഹിക്കുന്ന മോഹന്‍ലാലിനെയാണ് ലൂസിഫറിലൂടെ കാഴ്ചവെച്ചതെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. എങ്കില്‍ ആ ചിത്രത്തിന്റെ രണ്ടാംഭാഗം ‘എമ്പുരാന്‍’ അദ്ദേഹത്തിനുമുന്‍പില്‍ ഒരുക്കുന്ന വെല്ലുവിളികളും ചെറുതാവില്ല. ലൂസിഫര്‍ കണ്ട പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന ചിത്രം അതുപക്ഷേ, അതിനും മേലെയാവണം എന്ന ആത്മവിശ്വാസം ഇപ്പോള്‍ പൃഥ്വിരാജിനുണ്ട്. കൃത്യമായ സ്‌ക്രിപ്റ്റ് മുരളി ഗോപി കൈമാറിയാല്‍ ആറുമാസത്തിനുള്ളില്‍ പുതിയ പടത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്ന് പൃഥ്വിരാജ് പറഞ്ഞുകഴിഞ്ഞു.എന്തായാലും താരത്തിന്റ പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button