CinemaLatest NewsMollywoodNEWS

മലയാളസിനിമയിലെ ഈ പ്രിയ നായികയുടെ ബാല്യകാല ചിത്രം ഏറ്റെടുത്ത് ആരാധകര്‍

 

മലയാള സിനിമയിലെ പ്രിയ താരമാണ് സംവൃത സുനില്‍ താരത്തിന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന ചിത്രങ്ങളായിരുന്നു എന്നാല്‍ വിവാഹ ശേഷം സിനിമയില്‍ നിന്നും നീണ്ട ഇടവേളയെടുത്ത താരം. ഏറെ കാലത്തിന് ശേഷം വീണ്ടും മലയാളസിനിമയിലെത്തി. സിനിമയില്‍ നിന്നും മാറി നിന്നപ്പോഴും സോഷ്യല്‍ മീഡിയയില്‍ സംവൃത തന്റെ വിശേഷങ്ങള്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ടായിരുന്നു.എന്നാല്‍ മലയാളത്തിന്റെ ഭാഗ്യനായിക ഇക്കുറി തന്റെ കുട്ടിക്കാല ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. താരത്തിന്റെ ഈ ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ ആഘോഷമാക്കിയിരിക്കുന്നത്.

യുഎസില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന സംവൃത ആറു വര്‍ഷങ്ങള്‍ക്കുശേഷം ‘സത്യം പറഞ്ഞാ വിശ്വസിക്കുമോ’ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് മടങ്ങി വന്നത്. താരം ഒരു അഭിമുഖത്തില്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു വിവാഹം കഴിഞ്ഞപ്പോള്‍ സിനിമയിലേക്ക് മടങ്ങിവരണം എന്ന തീരുമാനമൊന്നും ഉണ്ടായിരുന്നില്ല. യുഎസിലാണ് താമസിക്കാന്‍ പോകുന്നതെന്ന് അറിയാമായിരുന്നു. അവിടെനിന്നും ഇവിടെ വന്നു സിനിമ ചെയ്യുക എന്നത് സാധിക്കില്ലെന്ന് അറിയാം. പിന്നെ വിവാഹ ശേഷം ഞാന്‍ എടുത്ത തീരുമാനമായിരുന്നു സിനിമ ചെയ്യേണ്ട എന്ന്. കരിയറില്‍ വളരെ തിരക്കുളള സമയത്തായിരുന്നു എന്റെ വിവാഹം. ആ തിരക്കുകളില്‍നിന്നും മാറി കുടുംബ ജീവിതം ആസ്വദിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. എന്റെ വ്യക്തിപരമായ തീരുമാനമായിരുന്നു അത് എന്നും താരം പറഞ്ഞു. എന്തായാലും താരത്തിന്റെ മടങ്ങി വരവ് ആഘോഷമാക്കിയിരിക്കുകയാണ് ആരാധകര്‍

shortlink

Related Articles

Post Your Comments


Back to top button