CinemaGeneralLatest NewsMollywoodNEWS

ഞങ്ങളുടെ ചുമ്മ ചുമ്മ നിമിഷങ്ങൾ’ ; ലിവിങ് പാർട്ണർ അഭയയുമായി ഗോപീസുന്ദർ

‘എന്റെ ക്രിസ്മസ് പപ്പായ്ക്കൊപ്പം, ഞങ്ങളുടെ ചുമ്മ ചുമ്മ നിമിഷങ്ങൾ’ എന്ന ക്യാപ്ഷ്യനോടെയാണ് അഭയ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഏറ്റവും താരമൂല്യമുള്ള സംഗീത സംവിധായകരിൽ ഒരാളാണ് ഗോപീസുന്ദർ. നിരവധി ഹിറ്റുകൾ നമുക്ക് സമ്മാനിച്ച അദ്ദേഹമിപ്പോൾ മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ്. റിയാലിറ്റി ഷോയിൽ ജഡ്ജായി ഗോപി എത്തിയതോടെയാണ് അദ്ദേഹം മിനി സ്‌ക്രീൻ പ്രേക്ഷകരുടെ സ്വന്തം ഗോപിയായി മാറിയത്.

 

 

View this post on Instagram

 

with my Christmas papaaa ….?? Our chummaaa Chummaaa time …#takadimitha #wearesundars#love#musicians#iknowhim#mridangamartist #tablaplayer @gopisundar__official

A post shared by Abhaya Hiranmayi (@abhayahiranmayi) on

സോഷ്യൽ മീഡിയയിൽ സജീവമായ ഗോപീസുന്ദറും ലിവിങ് പാർട്ണർ അഭയ ഹിരൺമയിയും ഒപ്പമുള്ള വീഡിയോയാണ് ഇപ്പോൾ പ്രേക്ഷക പ്രീതി നേടിയെടുക്കുന്നത്. ‘എന്റെ ക്രിസ്മസ് പപ്പായ്ക്കൊപ്പം, ഞങ്ങളുടെ ചുമ്മ ചുമ്മ നിമിഷങ്ങൾ’ എന്ന ക്യാപ്ഷ്യനോടെയാണ് അഭയ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒപ്പം എനിയ്ക്ക് അവനെ അറിയാം, മൃദംഗം ആർട്ടിസ്റ്റ് തുടങ്ങിയ ഹാഷ് ടാഗുകളും താരം പങ്ക് വച്ചിട്ടുണ്ട്.

ഗായിക കൂടിയായ അഭയയുടെ പാട്ടിനു ഒരു പ്ലേറ്റിൽ ഗോപി സുന്ദർ താളമിടുന്ന രംഗങ്ങളാണ് വൈറൽ ആയത്. നാക്കു പെന്റ നാക്കു ടാക, വിശ്വാസം അതല്ലേ എല്ലാം, 2 കണ്‍ട്രീസ്, ജെയിംസ് ആൻഡ് ആലീസ്, ഗൂഢാലോചന തുടങ്ങിയ ഗോപി സുന്ദറിന്റെ ചിത്രത്തിൽ അഭയ പാടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button