CinemaLatest NewsMollywoodNEWS

പുതിയൊരു ചരിത്രം കുറിക്കാന്‍ വീണ്ടും ബിഗ് ബിയായി മമ്മൂട്ടി എത്തുന്നു; ഒപ്പം മലയാളത്തിന്റെ പ്രിയതാരവും

മലയാള സിനിമാലോകത്തിന്റെ പ്രിയതാരം സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി വീണ്ടും ബിഗ് ബിയായി എത്തുന്നു ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുന്നുണ്ടെന്ന വിവരം ലഭിച്ചപ്പോള്‍ മുതല്‍ സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുകയാണ്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ എക്കാലത്തേയും മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ . ഈ കാഥാപാത്രത്തിന് തിയേറ്ററുകളില്‍ ഗംഭീര സ്വീകാര്യതയാണ് ലഭിച്ചത്. ഫോര്‍ ബ്രദേഴ്‌സ് എന്ന ഹോളിവുഡ് സിനിമയെ അടിസ്ഥാനമാക്കിയായിരുന്നു അമല്‍ നീരദ് ബിഗ് ബി ഒരുക്കിയത്.

ഒന്നാം വരവിന്റെ വിജയത്തിന് ശേഷമുള്ള രണ്ടാംവരവ് എങ്ങനെയായിരിക്കുമെന്നാണ് ആരാധകരുടെ ആകാംക്ഷ. സിനിമയുടെ ചിത്രീകരണം ഫെബ്രുവരിയില്‍ ആരംഭിച്ചേക്കുമെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അതേസമയം ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്നും ഫെബ്രുവരി പകുതിയോടെ സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നുമാണ് സൂചന. കൂടാതെ മറ്റ് ചിത്രങ്ങളുടെ തിരക്കുകളെല്ലാം തീര്‍ത്ത് മമ്മൂട്ടിയും ചിത്രത്തില്‍ ജോയിന്‍ ചെയ്യുമെന്നാണ് അറിയുന്നത്. 2020 പകുതിയോടെ സിനിമ റിലീസ് എത്തുമെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

അതേസമയം നിരവധി സൂപ്പര്‍ ചിത്രങ്ങളിലൂടെ മലയാളത്തില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച് ആരാധകരുടെ പ്രിയതാരമായി മാറിയ ഫഹദ് ഫാസിലും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. നിര്‍മ്മാണത്തിലും താരം തന്റേതായ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇതേക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. അജയ് വാസുദേവും മമ്മൂട്ടിയും വീണ്ടും ഒരുമിച്ചെത്തുന്ന ഷൈലോക്കാണ് ഇനി മമ്മൂട്ടിയുടേതായി തിയേറ്ററുകളിലേക്കെത്തുന്ന ഏറ്റവും പുതിയ ചിത്രം.താരത്തിന്റെ മാസ് എന്‍ട്രിക്കായി കാത്തിരിക്കുകയാണ് ആരാധകരും

shortlink

Related Articles

Post Your Comments


Back to top button