CinemaGeneralLatest NewsMollywoodNEWS

ഈ വർഷം വേറിട്ട കഥാപാത്രങ്ങളിലൂടെ ഉള്ളുതൊട്ട താരം ; സുരാജിന് മികച്ച നടനുള്ള ദേശീയ അവാർഡ് വാങ്ങാൻ ഇനിയും സാധിക്കട്ടെയെന്ന് പിഷാരടി

ഫൈനൽസ്, വികൃതി, ആൻഡ്രോയിഡ് കുഞ്ഞപ്പൻ, ഡ്രൈവിങ് ലൈസൻസ് എന്നീ നാല് ചിത്രങ്ങളിലെ മാത്രം പ്രകടനങ്ങൾ മതി താരത്തിൻ്റെ ഇക്കൊല്ലത്തെ റേഞ്ച് മനസിലാക്കാൻ.

2019 മലയാള സിനിമയ്ക്ക് സമ്മാനിച്ചത് ഒരുപിടി നല്ല ചിത്രങ്ങളാണ്. ഈ ചിത്രങ്ങളിൽ നിന്ന് മികച്ച പ്രകടനം കാഴ്ചവെച്ച നടൻ ആരാണെന്ന് ചോദിച്ചാൽ മലയാളി പ്രേക്ഷകര്‍ക്ക രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വരില്ല. സുരാജ് വെഞ്ഞാറമ്മൂട് എന്ന് തന്നെയാകും ഉത്തരം. കാരണം വേറിട്ട കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഉള്ളുതൊട്ട പ്രകടനമാണ് താരം കാഴ്ച വെച്ചിട്ടുള്ളത്. ഫൈനൽസ്, വികൃതി, ആൻഡ്രോയിഡ് കുഞ്ഞപ്പൻ, ഡ്രൈവിങ് ലൈസൻസ് എന്നീ നാല് ചിത്രങ്ങളിലെ മാത്രം പ്രകടനങ്ങൾ മതി താരത്തിൻ്റെ ഇക്കൊല്ലത്തെ റേഞ്ച് മനസിലാക്കാൻ. താരത്തിന് ആശംസയര്‍പ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് അവതാരകനും സംവിധായകനും നടനുമൊക്കെയായ രമേശ് പിഷാരടി.

 

സുരാജ് വെഞ്ഞാറമ്മൂടുനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം ആശംസ കുറിച്ചിരിക്കുന്നത്. ഇരുവരും ഒരേ നിറത്തിലുള്ള വസ്ത്രമണിഞ്ഞ് ഡൽഹിയിൽ ഒരു വേദിയിൽ പരിപാടി അവതരിപ്പിക്കെ പകര്‍ത്തിയ ചിത്രം പങ്കുവെച്ചുകൊണ്ട് പിഷാരടി ഇങ്ങനെ കുറിച്ചു. റീടേക്കുകൾക്കു അവസരമില്ലാത്ത ഒരു സ്ഥലമാണ് വേദികൾ. 2019 അവസാനിക്കാറാകുമ്പോൾ ഇന്നലെ ഡൽഹിയിൽ; വീണ്ടും ഒരേ വേദിയിൽ. ഇതേ ഡൽഹിയിൽ വച്ച് മികച്ച നടനുള്ള ദേശീയ അവാർഡ് വാങ്ങാൻ ഇനിയും സാധിക്കട്ടെ എന്ന് ആശംസിക്കുന്നുവെന്ന് പിഷാരടി കുറിച്ചു.

പിഷാരടിയുടെ പോസ്റ്റിന് താഴെ കമൻ്റുകളുമായി ആരാധകരും എത്തിയിട്ടുണ്ട്. 2019 സുരാജേട്ടനുള്ളതാണെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. ആശംസ അർപ്പിച്ച് നടന്നാ മതിയോ ബ്രോയ്ക്കും വേണ്ടെ ഒരു ദേശിയ അവാർഡ് എന്നും ഒരു വിരുതൻ കമൻ്റിട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button