GeneralLatest NewsMollywoodNEWS

എന്‍റെ മകനായി അഭിനയിച്ച വ്യക്തിക്ക് എന്നേക്കാള്‍ നാല് വയസ്സ് കുറവേ ഉണ്ടായിരുന്നുള്ളൂ: സിനിമയിലെ അനുഭവം പറഞ്ഞു മീര വാസുദേവ്

2003-ല്‍ ലോകകപ്പ് ക്രിക്കറ്റിന്റെ സമയത്ത് ഒരു പരസ്യം ചെയ്തിരുന്നു

ബ്ലെസ്സി സംവിധാനം ചെയ്ത തന്മാത്ര എന്ന ഒറ്റ ചിത്രമാണ് മീര വാസുദേവ് എന്ന നടിയെ മലയാളികള്‍ക്കിടയില്‍ പ്രിയങ്കരിയാക്കിയത്. ലേഖ എന്ന മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ ഭാര്യ വേഷത്തില്‍ അഭിനയിച്ച മീര തന്റെ ആദ്യ സിനിമയിലെ അനുഭവത്തെക്കുറിച്ചും സിനിമയില്‍ എത്തപ്പെട്ട സാഹചര്യത്തെക്കുറിച്ചും വര്‍ഷങ്ങള്‍ക്കിപ്പുറം തുറന്നു സംസാരിക്കുകയാണ്.

‘തന്മാത്ര എന്ന സിനിമയിലേക്ക് ക്ഷണിക്കുമ്പോള്‍ എനിക്ക് ഭയങ്കര സംശംയമായിരുന്നു. അത്രയും ആഴമുള്ള പക്വതയുള്ള കഥാപാത്രമാകാന്‍ ഞാന്‍ മതിയോ എന്ന്എന്‍റെ 23-ആം വയസ്സിലാണ് തന്മാത്ര ചെയ്തതെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? എന്റെ മകനായി അഭിനയിക്കുന്ന കുട്ടിക്ക് എന്നേക്കാള്‍ നാല് വയസ്സേ കുറവുണ്ടായിരുന്നുള്ളൂ.  മോഹന്‍ലാല്‍ എന്ന മഹാനടനൊപ്പം  അഭിനയിച്ചു. ഓരോ സീനിലും അഭിനയിക്കുമ്പോള്‍ നൂറു കാര്യങ്ങള്‍ പഠിക്കാന്‍ ഉണ്ടാകും. എനിക്ക് ഭാഷ അറിയാത്തത് കൊണ്ട് അദ്ദേഹം ഒരുപാട് സഹായിച്ചു. എല്ലാം ദൈവാനുഗ്രഹമായി കാണാനാണ് ഇഷ്ടം’.

‘2003-ല്‍ ലോകകപ്പ് ക്രിക്കറ്റിന്റെ സമയത്ത് ഒരു പരസ്യം ചെയ്തിരുന്നു. ഓം ക്രിക്കറ്റായ നമ എന്ന് തുടങ്ങുന്ന പരസ്യം വലിയ ഹിറ്റായി. അത് കണ്ടിട്ടാണ് ബ്ലെസി സാര്‍ തന്മാത്ര എന്ന സിനിമയിലേക്ക് വിളിക്കുന്നത്. പതിനാല് കൊല്ലം കഴിഞ്ഞിട്ടും ആ കഥാപാത്രത്തെ ആരും മറന്നില്ല എന്നതാണ് അതിശയം. ലൈഫ് ലോങ്ങ്‌ ലേഖ എന്ന പേരില്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുന്നു’.

വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നിന്ന്

shortlink

Related Articles

Post Your Comments


Back to top button