CinemaGeneralIndian CinemaLatest NewsNEWS

ചലച്ചിത്ര നൃത്ത സംവിധായകന്‍ ചെന്നൈ ശ്രീധരന്‍ മാസ്റ്റര്‍ അന്തരിച്ചു

ദക്ഷിണേന്ത്യയിലെ പ്രഗല്ഭ സിനിമാ സംവിധായകരായ ശങ്കർ, ശശികുമാർ, ഹരിഹരൻ ഉൾപ്പെടെയുള്ളവരുടെ സിനിമകൾക്ക് നൃത്തസംവിധാനമൊരുക്കിയത് ഇദ്ദേഹമായിരുന്നു.

അരനൂറ്റാണ്ടുകാലത്തോളം തെന്നിന്ത്യൻ സിനിമകളിൽ നൃത്തസംവിധായകനായി തിളങ്ങിയ നാട്യകലാരത്‌നം ചെന്നൈ ശ്രീധരൻ മാസ്റ്റർ(86) അന്തരിച്ചു. കൊയിലാണ്ടി അരങ്ങാടത്ത് സത്യാ നിവാസിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

ദക്ഷിണേന്ത്യയിലെ പ്രഗല്ഭ സിനിമാ സംവിധായകരായ ശങ്കർ, ശശികുമാർ, ഹരിഹരൻ ഉൾപ്പെടെയുള്ളവരുടെ സിനിമകൾക്ക് നൃത്തസംവിധാനമൊരുക്കിയത് ഇദ്ദേഹമായിരുന്നു. മലയാളം, തമിഴ്, കന്നട, തെലുങ്ക് തുടങ്ങിയ ആദ്യകാല സിനിമാ നായികാനായകന്മാരിൽ പലരെയും നൃത്തച്ചുവടുകൾ പഠിപ്പിച്ചത് ശ്രീധരൻ മാസ്റ്ററായിരുന്നു. പ്രേംനസീർ, കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ, ജയറാം, വിജയകാന്ത്, ഹേമമാലിനി, ശ്രീദേവി, ഉണ്ണിമേരി, മേനക, ഗൗതമി തുടങ്ങിയ താരങ്ങളുടെ നൃത്തരംഗങ്ങൾ ചിട്ടപ്പെടുത്തി. പുത്രകാമേഷ്ടി എന്ന സിനിമയിലൂടെയായിരുന്നു നൃത്തസംവിധായകനായി മാറിയത്.

തമിഴ് നൃത്തസംവിധായകനായ ദണ്ഡായുധപാണി പിള്ളയുടെ ശിഷ്യനായി ഭരതനാട്യം അഭ്യസിച്ചു. നഖക്ഷതങ്ങൾ, വൈശാലി, വടക്കൻ വീരഗാഥ, പരിണയം, വെങ്കലം, പഴശ്ശിരാജ തുടങ്ങി ഒട്ടേറെ സിനിമകളിൽ നൃത്തസംവിധാനം നിർവഹിച്ചു. അവസാനമായി നൃത്തസംവിധാനം നിർവഹിച്ചത് പഴശ്ശിരാജയ്ക്കുവേണ്ടിയാണ്.

shortlink

Post Your Comments


Back to top button