GeneralLatest NewsMollywood

കിടപ്പറ പങ്കിടാന്‍ ആവശ്യപ്പെടാറുണ്ട്; സിനിമയില്‍ സ്ത്രീകള്‍ക്കെതിരെ വിവേചനം നിലനില്‍ക്കുന്നുവെന്ന് ഹേമ കമ്മീഷന്‍

. ശക്തമായ നിയമ നടപടികളിലൂടെ മാത്രമേ സിനിമയിലെ അനീതികള്‍ക്ക് പരിഹാരമുണ്ടാകൂ. അതിനായി ശക്തമായ നിയമം കൊണ്ടുവരണമെന്നും ട്രൈബ്യൂണല്‍ രൂപീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു.

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നാലെ ചലച്ചിത്ര മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച റിട്ട. ജസ്റ്റിസ് ഹേമ കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. സിനിമയില്‍ സ്ത്രീകള്‍ക്കെതിരെ വിവേചനം നിലനില്‍ക്കുന്നുവെന്നാണ് ഹേമ കമ്മീഷന്റെ റിപ്പോര്‍ട്ട്.

അവസരത്തിനായി കിടപ്പറ പങ്കിടാന്‍ ചിലര്‍ നിര്‍ബന്ധിക്കാറുണ്ടെന്ന് നടിമാര്‍ മൊഴി നല്‍കിയതായി റിപ്പോര്‍ട്ടിലുണ്ട്. ശക്തമായ നിയമ നടപടികളിലൂടെ മാത്രമേ സിനിമയിലെ അനീതികള്‍ക്ക് പരിഹാരമുണ്ടാകൂ. അതിനായി ശക്തമായ നിയമം കൊണ്ടുവരണമെന്നും ട്രൈബ്യൂണല്‍ രൂപീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു.

കുറ്റവാളികളെ നിശ്ചിത കാലത്തേക്ക് സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തണം. ഇതിനുള്ള അധികാരം ട്രൈബ്യൂണലിന് നല്‍കണം. മലയാള സിനിമയില്‍ അഭിനേതാക്കളെ തീരുമാനിക്കാന്‍ സ്വാധീനമുള്ള ലോബിയുണ്ടെന്നും ആര് അഭിനയിക്കണം ആര് അഭിനയിക്കരുത് എന്നെല്ലാം തീരുമാനിക്കുന്നത് ഇവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിനിമയില്‍ അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തുന്നതും ഇവരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button