സന്തോഷിക്കാൻ നിരവധി ഓർമകൾ 2019 തന്നു; സ്വാസിക

അഭിനയത്തിന്റെ സർവകലാശാലയായ ലാല്‍ സാറും ഐതിഹാസിക സംവിധായകനായ ജോഷിസാറും. എന്റെ സ്വപ്നങ്ങൾ പൂവണിഞ്ഞ നിമിഷങ്ങൾ’’– സ്വാസിക ഇൻസ്റ്റഗ്രാമിൽ കുറിച്ചു

സീത എന്ന ഒരൊറ്റ സീരിയല്‍ മതി സ്വസികയെ മലയാളികള്‍ക്ക് പ്രിയങ്കരിയാക്കുവാന്‍. പുതുവർ‌ഷത്തെ വരവേൽക്കാൻ ഒരുങ്ങുമ്പോൾ‌ 2019 നൽകിയ മറക്കാനാവാത്ത ഓർമകൾ പങ്കുവയ്ക്കുകയാണ് സ്വാസിക വിജയ്. മോഹൻലാലിനും സംവിധായകൻ ജോഷിക്കും ഒപ്പം പ്രവർത്തിക്കാൻ സാധിച്ചതാണ് ഈ വർഷത്തെ പ്രിയപ്പെട്ട സ്വാസികയുടെ ഓർമകൾ.

ഇവർക്കൊപ്പമുളള ചിത്രത്തിനൊപ്പമാണ് സ്വാസിക തന്നെ ലഭിച്ച ഏറ്റവും മികച്ച ഓര്‍മകൾ‌ പങ്കുവച്ചത്. ‘‘സന്തോഷിക്കാൻ നിരവധി ഓർമകൾ 2019 എനിക്ക് തന്നു. ഇതാണ് അവയിൽ ഏറ്റവും മികച്ചത്. അഭിനയത്തിന്റെ സർവകലാശാലയായ ലാല്‍ സാറും ഐതിഹാസിക സംവിധായകനായ ജോഷിസാറും. എന്റെ സ്വപ്നങ്ങൾ പൂവണിഞ്ഞ നിമിഷങ്ങൾ’’– സ്വാസിക ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Share
Leave a Comment