CinemaGeneralLatest NewsMollywoodNEWS

പുതുവത്സര ദിനത്തില്‍ ഏവരെയും ഞെട്ടിച്ചത് ദിലീപ്!

'സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ' എന്ന ചിത്രത്തിന് ശേഷം സജീവ് പാഴൂര്‍ രചന നിര്‍വഹിച്ചിരിക്കുന്ന 'കേശു ഈ വീടിന്റെ നാഥനില്‍' ഉര്‍വശിയാണ് ദിലീപിന്റെ നായികയായി അഭിനയിക്കുന്നത്

ദിലീപിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കണ്ടു അതിശയിച്ചിരിക്കുകയാണ് പ്രേക്ഷകര്‍. 2020 ന്‍റെ തുടക്കം തന്നെ മലയാള സിനിമയില്‍ നിന്ന് ജനപ്രിയ നായകന്‍റെ ഗംഭീര മേക്കൊവര്‍ കാണാന്‍ കഴിഞ്ഞതിന്റെ ആവേശത്തിലാണ് ആരാധകര്‍.

നാദിര്‍ഷ സംവിധാനം ചെയ്യുന്ന ‘കേശു ഈ വീടിന്റെ നാഥന്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടത്. വാര്‍ധക്യ പ്രായത്തില്‍ എത്തുന്ന ഏറെ വ്യത്യസ്തമായ ദിലീപിന്റെ മേക്കോവര്‍ മലയാള സിനിമയിലെ മാറ്റമുള്ള കഥാപാത്രമായി മാറുമെന്നാണ് പ്രേക്ഷകരും വിലയിരുത്തുന്നത്. മലയാള സിനിമയില്‍ കഥാപാത്രങ്ങളുടെ ഗെറ്റപ്പിനായി വലിയ പരീക്ഷണങ്ങള്‍ നടത്തിയിട്ടുള്ള ദിലീപില്‍ നിന്ന് മറ്റൊരു മികച്ച കഥാപാത്രത്തിന്റെ സ്റ്റില്‍ ആണ് ആരാധകര്‍ക്ക് മുന്നില്‍ അവതരിച്ചിരിക്കുകയാണ്. ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ’ എന്ന ചിത്രത്തിന് ശേഷം സജീവ് പാഴൂര്‍ രചന നിര്‍വഹിച്ചിരിക്കുന്ന ‘കേശു ഈ വീടിന്റെ നാഥനില്‍’ ഉര്‍വശിയാണ് ദിലീപിന്റെ നായികയായി അഭിനയിക്കുന്നത്.

1 . 2020 പിറവി എടുത്തപ്പോൾ ജനപ്രിയനായകന്റെ മറ്റൊരു അവതാരവും കൂടെ പിറവി എടുത്തിരിക്കുന്നു

2. ഏത് വേഷവും ഇണങ്ങുന്ന മലയാള സിനിമയിൽ ഇതുപോലൊരു മൊതല് വേറെ ഇല്ല………. പുതുവത്സരാശംസകൾ ഏട്ടാ

3. ദിലീപിന് പകരം ദിലീപ് മാത്രം…… എന്നത് ഒന്നു കൂടി അടിവരയിട്ടു ഉറപ്പിക്കുന്ന ഒരു ചിത്രം കൂടീ…… പഴയ ഡയലോഗ് കടമെടുത്ത് പറഞ്ഞാൽ…. First look കണ്ടു “കുട്ടി മാമാ…. ഞാൻ ഞെട്ടി മാമാ….”

എന്നിങ്ങനെ പോകുന്നു ദിലീപിന്റെ വ്യത്യസ്ത മേക്കോവര്‍ കണ്ടു അമ്പരന്ന ആരാധകരുടെ കമന്റുകള്‍.

shortlink

Related Articles

Post Your Comments


Back to top button