GeneralLatest NewsShort FilmsShort Films

കൗതുകം ലേശം കൂടുതൽ ഉള്ളവർക്ക്… തമാശയും ആകാംക്ഷയും കലർത്തി, നിതിൻ വിജയനും കൂട്ടരും ഒരുക്കുന്ന ‘ ദി ക്യൂരിയസ് കേസ് ഓഫ് ഫൈവ്’ കണ്ട് കഴിഞ്ഞ് ഒരു സർബത് കുടിച്ചോ…

രസവട ടാക്കീസിന്റെ ബാനറില്‍ നിതിന്‍ വിജയന്‍ സംവിധാനം ചെയ്യുന്ന ഈ ഷോര്‍ട്ട് ഫിലിം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നു.

പ്രേക്ഷകരില്‍ ആകാംഷയുണര്‍ത്തി ‘ദി ക്യൂരിയസ് കേസ് ഓഫ് ഫൈവ് ‘ ഷോര്‍ട്ട് ഫിലിം. രസവട ടാക്കീസിന്റെ ബാനറില്‍ നിതിന്‍ വിജയന്‍ സംവിധാനം ചെയ്യുന്ന ഈ ഷോര്‍ട്ട് ഫിലിം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നു. സമകാലിക വിഷയം കോര്‍ത്തിണക്കി മനോഹരമായി ആവിഷ്കരിച്ചിരിക്കുന്ന ഒരു ചെറു ഫിലിമാണ്‌ ‘ദി ക്യൂരിയസ് കേസ് ഓഫ് ഫൈവ് ‘.

ആക്ഷേപഹാസ്യത്തിന്റെ ചുവടു പിടിച്ചു സമകാലിക സംഭവം ആവിഷ്കരിച്ചിരിക്കുന്ന ഈ ഷോര്‍ട്ട് ഫിലിം ഒരു ത്രില്ലര്‍ രൂപത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഈസ്റ്റ്‌ കോസ്റ്റിന്റെ ഔദ്യോഗിക യുട്യൂബ് ചാനലിലൂടെയാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.

വിജയന്‍ പിള്ള, ശ്രീഹരി, സെന്തിന്‍, നാധവ് എന്‍.എസ്, അഭിലാഷ് മോഹന്‍, അജിംഷ എ.ബി സിവി എസ് നായര്‍, ആകാശ് ഭാര്‍ഗവന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഹൃസ്വചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് അരുണ്‍ വനജ രാജു. ഛായാഗ്രണം മഹേഷ്‌ മോഹന്‍, ബി.ജി.എം ധനുഷ് എം.എച്ച്, എഡിറ്റിംഗ് രാകേഷ് എ.എസ്, പ്രോജക്റ്റ് ഡിസൈനര്‍ അഭിലാഷ് മോഹന്‍, ഇഫക്ട്സ് ആന്‍ഡ്‌ മിക്സ് ജിതിന്‍ കെ.എസ്, കിരണ്‍, അസോസിയേറ്റ് ഡയറക്ടര്‍ അരവിന്ദ് രാജേന്ദ്രന്‍, മേക്കപ്പ് ജിഹാസ് പൂവച്ചല്‍.

shortlink

Related Articles

Post Your Comments


Back to top button