GeneralKollywoodLatest News

ജ്വാലയെ ചുംബിച്ച്‌ നടന്‍ വിഷ്ണു വിശാല്‍; പ്രണയത്തെക്കുറിച്ച് ആരാധകര്‍

പുതിയ തുടക്കം എന്ന അടിക്കുറിപ്പില്‍ ഇന്‍സ്റ്റഗ്രാമില്‍ വിഷ്ണുവിനൊപ്പമുള്ള മറ്റൊരു ചിത്രവും പങ്കുവെച്ചിട്ടുണ്ട്‌. ഒന്നിച്ചുള്ള പുതുവര്‍ഷ ചിത്രങ്ങള്‍ പുറത്തുവന്നതോടെ ഇരുവരും പ്രണയത്തിലാണെന്ന് ഉറപ്പിച്ചിരിക്കുകയാണ് ആരാധകര്‍.

രാക്ഷസന്‍ എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയില്‍ താരമായി മാറിയ നടന്‍ വിഷ്ണു വിശാലും ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ വീണ്ടും ശക്തമാകുന്നു. പുതുവര്‍ഷത്തെ വരവേറ്റ് ഇരുവരും ഒരുമിച്ച് ആഘോഷിക്കുന്ന ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ജ്വാലയുടെ മുഖത്ത് ചുംബിക്കുന്ന വിഷ്ണുവിനെയാണ് ചിത്രത്തില്‍ കാണുന്നത്.

വിഷ്ണുവിന് ന്യൂഇയര്‍ ആശംസകള്‍ നേര്‍ന്ന് ജ്വാലതന്നെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. മൈ ബേബി, ഹാപ്പി ന്യൂഇയര്‍ എന്നാണ് ജ്വാല കുറിച്ചത്. കൂടാതെ പുതിയ തുടക്കം എന്ന അടിക്കുറിപ്പില്‍ ഇന്‍സ്റ്റഗ്രാമില്‍ വിഷ്ണുവിനൊപ്പമുള്ള മറ്റൊരു ചിത്രവും പങ്കുവെച്ചിട്ടുണ്ട്‌. ഒന്നിച്ചുള്ള പുതുവര്‍ഷ ചിത്രങ്ങള്‍ പുറത്തുവന്നതോടെ ഇരുവരും പ്രണയത്തിലാണെന്ന് ഉറപ്പിച്ചിരിക്കുകയാണ് ആരാധകര്‍.

ഭാര്യ രജനി നടരാജുമായും നിയമപരമായി ബന്ധം അവസാനിപ്പിക്കുന്നതായി വിഷ്ണു വെളിപ്പെടുത്തിയിരുന്നു. നടി അമല പോളുമായി പ്രണയത്തിലാണെന്നും ഉടന്‍ വിവാഹം ഉണ്ടാകുമെന്നും ഗോസിപ്പ് പ്രചരിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button