CinemaGeneralLatest NewsMollywoodNEWS

കാവ്യ മാധവനൊപ്പമുള്ള ആ മൊട്ടത്തലയന്‍ ദിലീപ് തന്നെയാണോ ; ചിത്രം കണ്ട് ആരാധകർ ചോദിക്കുന്നതിങ്ങനെ

സിനിമയുടെ ലൊക്കേഷനില്‍ നിന്നും പുറത്തുവന്ന ഫോട്ടോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

കുട്ടികളുടേയും കുടുംബ പ്രേക്ഷകരുടേയും പ്രിയ താരമാണ് ദിലീപ്. ഇപ്പോഴിതാ പുതിയ ലൂക്കിലെത്തി  ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ് താരം. ഫുള്‍സ്ലീവ് ഷര്‍ട്ടും പാന്റും ധരിച്ച് കറുത്ത കട്ടിഫ്രെയിമുള്ള കണ്ണടയും കഷണ്ടിത്തലയുമൊക്കെയായെത്തിയ താരത്തെ കണ്ട് ആരാധകര്‍ അമ്പരന്നിരുന്നു. നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടിയാണ് ദിലീപ് മൊട്ടയടിച്ചത്.

സിനിമയുടെ ലൊക്കേഷനില്‍ നിന്നും പുറത്തുവന്ന ഫോട്ടോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കാവ്യ മാധവനൊപ്പമുള്ള മൊട്ടത്തലയന്‍ ദിലീപ് തന്നെയാണോ എന്നായിരുന്നു ആരാധകരുടെ ചോദ്യം. മിമിക്രി വേദികളില്‍ തുടങ്ങിയ സൗഹൃദം ഇപ്പോഴും അതേ പോലെ നിലനിര്‍ത്തി മുന്നേറുന്നവരാണ് നാദിര്‍ഷയും ദിലീപും. ജനപ്രിയ നായകനായപ്പോഴും ആ സൗഹൃദത്തെ താരം മുറുകെപ്പിടിച്ചിരുന്നു. അഭിനയവും പാട്ടും മാത്രമല്ല സംവിധാനത്തിലും തനിക്ക് താല്‍പര്യമുണ്ടെന്ന് തെളിയിച്ചായിരുന്നു നാദിര്‍ഷ മുന്നേറിയത്. രണ്ട് സിനിമകളൊരുക്കിയപ്പോഴും ആരാധകര്‍ ചോദിച്ചത് ദിലീപിനൊപ്പമുള്ള ചിത്രത്തെക്കുറിച്ചായിരുന്നു.

എന്നാണ് ദിലീപുമായി ഒരുമിക്കുന്നതെന്നായിരുന്നു എല്ലാവര്‍ക്കും അറിയേണ്ടിയിരുന്നത്. നിരന്തരമായ ആ ചോദ്യത്തിന് പിന്നാലെയായാണ് നാദിര്‍ഷ കേശു ഈ വീടിന്റെ നാഥനെക്കുറിച്ച് പ്രഖ്യാപിച്ചത്. ഉര്‍വശിയാണ് ചിത്രത്തില്‍ ദിലീപിന്റെ നായികയായി എത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button