CinemaGeneralLatest NewsMollywoodNEWS

പ്രണയം വെളിപ്പെടുത്തി പൗർണമിത്തിങ്കളിലെ പ്രേം ; സോഷ്യൽ മീഡിയയിൽ തരംഗമായി വീഡിയോ

വേറിട്ട രീതിയിലുള്ള ഈ ഗെയിം ഷോയിൽ കൂടുതലും ടെലിവിഷൻ സീരിയൽ താരങ്ങളാണ് പങ്കെടുക്കുക.

പരസ്പരം പാര വച്ചും, ഒറ്റക്കെട്ടായും പ്രേക്ഷകർക്ക് മുൻപിൽ ടെലിവിഷൻ താരങ്ങൾ ഒന്നിക്കുന്ന പരിപാടിയാണ് സ്റ്റാർട്ട് മ്യൂസിക് ആരാദ്യം പാടും. ഈ ഗെയിം ഷോയിൽ അവതാരക ആയെത്തുന്നത് ബഡായ് ബംഗ്ളാവിലൂടെ വേറിട്ട അവതരണ ശൈലി കാഴ്ചവച്ച ആര്യയാണ്. ആര്യക്കൊപ്പം കഥാപത്രങ്ങൾ ആയി സ്‌ക്രീനിൽ കാണുന്ന താരങ്ങളുടെ യഥാർത്ഥ സ്വഭാവം കൂടി ഈ ഷോയിലൂടെ നമ്മൾക്ക് വ്യക്തമാകും.

പല പല സീരിയലുകളിൽ പ്രത്യക്ഷപ്പെടുന്ന താരങ്ങൾ ജീവിതത്തിൽ വളരെ വലിയ സൗഹൃദം കാത്ത് സൂക്ഷിക്കുന്നവരാണ് എന്നും സ്റ്റാർട്ട് മ്യൂസിക്കിൽ പങ്കെടുക്കാൻ എത്തുന്ന താരങ്ങളിൽ നിന്നും നമ്മൾക്ക് ബോധ്യമാകും. വേറിട്ട രീതിയിലുള്ള ഈ ഗെയിം ഷോയിൽ കൂടുതലും ടെലിവിഷൻ സീരിയൽ താരങ്ങളാണ് പങ്കെടുക്കുക. പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ചും, ആകാംഷയുടെ മുൾമുനയിൽ നിർത്തിയും ഒരു മണിക്കൂർ കൊണ്ട് വേറിട്ട ദൃശ്യാനുഭവം തന്നെയാണ് ഈ ഷോ സമ്മാനിക്കുന്നത്.

ഈ ആഴ്ച വരാനിരിക്കുന്ന എപ്പിസോഡിൽ വാനമ്പാടി, കസ്തൂരിമാൻ, പൗർണ്ണമി തിങ്കൾ, പരമ്പരകളിലെ താരങ്ങളാണ് ഒന്നിക്കുന്നത്. പൗർണമി തിങ്കൾ പരമ്പരയിലെ പ്രേം ആണ് ഈ ആഴ്ചയിലെ പ്രമോ വീഡിയോയിൽ താരം. ഇതേവരെ ആരോടും വെളിപ്പെടുത്താത്ത പ്രണയം വെളിപ്പെടുത്തി പൗർണമിത്തിങ്കളിലെ പ്രേം!എന്ന ക്യാപ്ഷ്യനോടെയാണ് ഇത്തവണത്തെ പ്രമോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഡിജെ ആയ നന്ദിനിയും പ്രേമായി എത്തുന്ന വിഷ്ണു വി നായരും തമ്മിലുള്ള രസകരമായ നിമിഷങ്ങൾ കോർത്തിണക്കിയാണ് പ്രമോ പുറത്തുവിട്ടിരിക്കുന്നത്.

shortlink

Post Your Comments


Back to top button