CinemaGeneralLatest NewsMollywoodNEWS

ആനയെ കണ്ട് വിരണ്ട്‍ സീതയിലെ മറിയക്കുട്ടി ; അവാർഡുകളിൽ മിന്നിയ താരത്തെ മറന്നോ

ത്യസ്തമായ ശൈലിയിലുള്ള ഒരു പോലീസ് ഓഫീസർ ആയിട്ടായിരുന്നു സീതയിൽ മറിയകുട്ടി എത്തിയത്

സീതയിലെ മറിയക്കുട്ടിയായി എത്തിയ താരമാണ് അപ്സര. വ്യത്യസ്തമായ ശൈലിയിലുള്ള ഒരു പോലീസ് ഓഫീസർ ആയിട്ടായിരുന്നു സീതയിൽ മറിയകുട്ടി എത്തിയത്. പിന്നീട് താരത്തിന്റെ അഭിനയമികവിന് 2019 ൽ മൂന്നു അവാർഡുകൾ ആണ് തേടിയെത്തിയത്.

തിക്കുറിശ്ശി അവാർഡ് ശാന്താദേവി പുരസ്‌കാരം കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് തുടങ്ങിയ നിരവധി അവാർഡുകൾ ആണ് താരം കഴിഞ്ഞ വർഷം വാങ്ങിയത്. ഈ വർഷം ആരംഭിച്ചപ്പോൾ തന്നെ  പ്രേം നസീറിന്റെ പേരിൽ ഉള്ള വലിയ അവാർഡും താരം കരസ്ഥമാക്കിയിരുന്നു. ഈ വിശേഷങ്ങൾക്ക് എല്ലാം പിന്നാലെയാണ് ഇപ്പോൾ താരം വ്യത്യസ്തമായ ഫോട്ടോ ഷൂട്ടുമായി രംഗത്ത് വരുന്നത്.

ഗജവീരന് ഒപ്പം വ്യത്യസ്തത വേഷങ്ങളിലാണ് താരം ഫോട്ടോ ഷൂട്ടിന് എത്തുന്നത്. ആദ്യം ആനയെ കണ്ട് താരം ഭയക്കുന്നതും പിന്നീട് ആനയുടെ കൊമ്പിൽ പിടിച്ചും, തുമ്പികൈയിൽ തലോടിയുമെല്ലാം താരം ഫോട്ടോഷൂട്ടിൽ നിറയുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button