CinemaGeneralLatest NewsMollywoodNEWS

കുടുംബശ്രീ ഹോട്ടലിൽ അതിഥിയായി റിമ ; ഇവിടെ നിന്നും മീൻ ഫ്രൈ കിട്ടിയോ എന്ന് സോഷ്യൽ മീഡിയ

മേലുകാവ് പഞ്ചായത്ത് സിഡിഎസിനു കീഴിലുള്ള മൂന്ന് അയൽക്കൂട്ടങ്ങളിലെ അംഗങ്ങളായ ജലജ ഷാജു, പുഷ്പലത ബാബു, ലാലി മാത്യു എന്നിവർ ചേർന്നു നടത്തുന്ന ഈ ഹോട്ടലിൽ ഒരു തവണ എത്തുന്നവർ വീണ്ടും വീണ്ടുമെത്തും.

കോട്ടയത്തെ മേലുകാവ്മറ്റം ടൗണിലെ എ–വൺ എന്ന കുടുംബശ്രീ സംരംഭ സംഘം ഏറെ പ്രശസ്തരാണ്. ഭക്ഷണമന്വേഷിച്ചെത്തുന്നവർക്ക് സ്നേഹം ചേർത്ത് വിളമ്പുന്ന രുചികരമായ ആഹാരത്തിനും ആവശ്യക്കാരേറെയാണ്. ഇപ്പോഴിതാ അപ്രതീക്ഷിതമായെത്തിയ അതിഥിയെ കണ്ട് അമ്പരന്നിരിക്കുകയാണ് എ–വണിലെ തൊഴിലാളികൾ. ഹോട്ടലിലെത്തിയ റിമ കല്ലിങ്ങൾ തന്റെ ഫേസ്ബുക്ക് പേജിൽ ചിത്രങ്ങളും പങ്കുവെച്ചു.

റിമയ്ക്ക് ഇവിടെ നിന്നും മീൻ ഫ്രൈ കിട്ടിയോ എന്ന സംശയം നിരവധിപേർ കമന്റായി ചോദിച്ചിട്ടുണ്ട്.  മേലുകാവ് പഞ്ചായത്ത് സിഡിഎസിനു കീഴിലുള്ള മൂന്ന് അയൽക്കൂട്ടങ്ങളിലെ അംഗങ്ങളായ ജലജ ഷാജു, പുഷ്പലത ബാബു, ലാലി മാത്യു എന്നിവർ ചേർന്നു നടത്തുന്ന ഈ ഹോട്ടലിൽ ഒരു തവണ എത്തുന്നവർ വീണ്ടും വീണ്ടുമെത്തും. കൈപ്പുണ്യവും കൂടാതെ കുടുംബശ്രീയുടെ വിശ്വാസ്യതയുമാണ് ഏവരേയും ഈ രുചിസങ്കേതത്തിലേക്ക് എത്തിക്കുന്നത്. പുറത്തു നിന്നും ലഭിക്കുന്ന ഓർഡറുകളും ചെയ്ത് നൽകുന്നുണ്ട് ഇവർ. സ്വന്തം കാലിൽ നിൽക്കാൻ കഠിനാധ്വാനം ചെയ്യുന്ന സ്ത്രീകളുടെ പ്രവർത്തനങ്ങളെ അംഗീകരിക്കണം എന്ന കുറിപ്പോടെയാണ് റിമ ചിത്രങ്ങൾ പങ്കുവച്ചത്.

shortlink

Related Articles

Post Your Comments


Back to top button