CinemaLatest NewsMollywoodNEWS

ഒടുവില്‍ ആ കാര്യം വെളിപ്പെടുത്തി നടി ഐശ്വര്യ ലക്ഷ്മി ; ഏറ്റെടുത്ത് ആരാധകര്‍

 

തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് നടി ഐശ്വര്യ ലക്ഷ്മി. വളരെ പെട്ടെന്ന് തന്നെ താരം മലയാളത്തിന്റെ ഭാഗ്യനായികയായി മാറുകയും ചെയ്തു.വളരെ കുറച്ച് ചിത്രങ്ങളില്‍ മാത്രമാണ് ഐശ്വര്യ പ്രത്യക്ഷപ്പെട്ടിട്ടുള്ളുവെങ്കിലും ഇവയെല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്നു. മുന്‍നിരയുവതാരങ്ങള്‍ക്കൊപ്പം തന്നെ സിനിമയില്‍ തന്റേതായ സ്‌പെയിസ് ഉണ്ടാക്കിയെടുക്കാന്‍ താരത്തിനായിരുന്നു. ഐശ്വര്യ ലക്ഷമിയെ സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം ഏറെ മികച്ചതായിരുന്നു.മലയാളത്തില്‍ ഒരു പിടി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകുന്നതിനോടൊപ്പം തന്നെ തമിഴിലും താരം അരങ്ങേറ്റം കുറിച്ച വര്‍ഷമായിരുന്നു ഇത്. ആക്ഷന്‍ എന്ന വിശാല്‍ ചിത്രത്തിലൂടെയായിരുന്നു തമിഴില്‍ ഐശ്വര്യസാന്നിധ്യം അറിയിച്ചത്. പോയവര്‍ഷത്തെ പോലെ ഈ കൊല്ലവും സൂപ്പര്‍ ചിത്രങ്ങളുടെ ഭാഗമാക്കാന്‍ ഒരുങ്ങുകയാണ് താരം.

മണിരത്‌നം ചിത്രമായ പൊന്നിയില്‍ സെല്‍വത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് താരം തയ് ലഡിലാണ്. ക്വായ് നദിക്കരയ്ക്കടുത്തുളള ക്ഷേത്രത്തിലാണ് താരത്തിന്റെ പുതിയ വര്‍ഷം. ക്ഷേത്ര ചിത്രത്തിനോടൊപ്പം ഒരു മനോഹരമായ കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്. 2020 ന്റെ ആദ്യ സായാഹ്നം ഇതിനെക്കാള്‍ മനോഹരമാക്കാനില്ലെന്നാണ് ഐശ്വര്യ പറയുന്നത് കുടുംബത്തെ വളരെ ഏറെ മിസ് ചെയ്യുന്നുണ്ട്. എന്നാല്‍ ദൈവം ഇത്രയും വാരിക്കോരി തരുമ്പോള്‍ പരാതി പറയാനാകില്ലെന്നും ഐശ്വര്യ ചിത്രത്തിനൊപ്പം ഐശ്വര്യ കുറിച്ചു. ക്ഷേത്രത്തിന് സമീപം ഒറ്റയ്ക്ക് നില്‍ക്കുന്ന ചിത്രം താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ മനോഹരമായ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.

റെസ്റ്റോറന്റില്‍ നിന്നുളള ചിത്രങ്ങളും അവിടത്തെ ആരാധനാലയത്തില്‍ നിന്നുളള ചിത്രങ്ങളും ഐശ്വര്യ പങ്കുവെച്ചിട്ടുണ്ട് . താരത്തിന്റെ തായിലന്റ് ഹെയര്‍ സ്‌റ്റൈലും പ്രേക്ഷക ശ്രദ്ധനേടിയിട്ടുണ്ട്. മുന്‍ വശത്തേയ്ക്ക് മുടി അല്‍പം വെട്ടിയിട്ട് തായിലന്‍ഡ് സ്‌റ്റൈലിലായിരുന്നു താരത്തിന്റെ ലുക്ക്. തായ് ലന്‍ഡിലുളള എന്റെ കസിന്‍ ഐഷുങ്കയെ പരിചയപ്പെടു എന്ന കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പ്രശസ്ത നോവലിനെ ആസ്പദമാക്കി ഒരുങ്ങുന്ന പൊന്നിയില്‍ സെല്‍വത്തില്‍ പൂങ്കുഴലി എന്ന കഥാപാത്രത്തെയാണ് നടി ഐശ്വര്യ ലക്ഷമി അവതരിപ്പിക്കുന്നത്. ഐശ്വര്യ റായ്, ഐശ്വര്യ ലക്ഷ്മി, ഐശ്വര്യ രാജോഷ് എന്നിങ്ങനെ മൂന്ന് ഐശ്വര്യമാരും ഒന്നിച്ചെത്തുന്ന ചിത്രത്തില്‍ വന്‍ താര നിരയാണ് അഭിനയിക്കുന്നത്. മണിരത്‌നം ചിത്രത്തിന്റെ ഓഡിഷനു പോയപ്പോള്‍ നേരിടേണ്ടി വന്ന ടെന്‍ഷനെ കുറിച്ചും നടി വെളിപ്പെടുത്തിയിരുന്നു. താരത്തിന്റെ പുതിയ വിശേഷങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകരും വന്‍ താരനിരയില്‍ ഇറങ്ങുന്ന പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button