CinemaGeneralLatest NewsMollywoodNEWS

25 ലക്ഷത്തിന് കരാറുറപ്പിച്ച ചിത്രത്തിന് 20 ലക്ഷം കൂടി വേണമെന്നത് പിടിവാശി ; നടൻ ഷെയ്‌നെതിരെ നിര്‍മ്മാതാവ് എം രഞ്ജിത്ത്

ഉല്ലാസവുമായി ബന്ധപ്പെട്ട് പ്രതിഫല തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നും അത് പരിഹരിച്ച ശേഷം മാത്രം ഡബ്ബ് ചെയ്യാമെന്നുമാണ് ഷെയ്നിൻ്റെ നിലപാട്.

പ്രതിഫലം കൂട്ടി നൽകാതെ സിനിമ ഡബ്ബ് ചെയ്യില്ല എന്നത് ഷെയ്ൻ നിഗത്തിൻ്റെ വാശിയാണെന്ന് ചൂണ്ടിക്കാട്ടി പ്രൊഡ്യുസേഴ്സ് അസോസിയേഷന്‍ ഭാരവാഹിയായ നിര്‍മ്മാതാവ് എം രഞ്ജിത്ത്. 25 ലക്ഷം രൂപയ്ക്ക് കരാര്‍ ഉറപ്പിച്ച ശേഷം 20 ലക്ഷം അധികം വേണമെന്ന് പറഞ്ഞ് ഡബ്ബ് ചെയ്യാതെ സിനിമ പെട്ടിയിലാക്കുന്നത് മര്യാദകേടാണെന്നും എം രഞ്ജിത്ത് ചൂണ്ടിക്കാട്ടി. 15 ദിവസത്തിനുളളില്‍ ഉല്ലാസം എന്ന സിനിമയുടെ ഡബ്ബിങ് തീര്‍ക്കണമെന്ന നിര്‍മ്മാതാക്കളുടെ സംഘടനയുടെ ആവശ്യം ഷെയ്ന്‍ അംഗീകരിക്കാൻ തയ്യാറായിരുന്നില്ല.

ഉല്ലാസവുമായി ബന്ധപ്പെട്ട് പ്രതിഫല തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നും അത് പരിഹരിച്ച ശേഷം മാത്രം ഡബ്ബ് ചെയ്യാമെന്നുമാണ് ഷെയ്നിൻ്റെ നിലപാട്. കൂടുതൽ പണം നൽകിയാൽ മാത്രമേ ഉല്ലാസം സിനിമയുടെ ഡബ്ബിങ് പൂർത്തിയാക്കൂ എന്നാണ് ഷെയ്ൻ നിഗം ഇന്നലെ വ്യക്തമാക്കിയത്. ഡബ്ബിങ് പൂർത്തിയാക്കണമെന്ന നിർമാതാക്കളുടെ ആവശ്യം ഷെയ്ൻ പൂർണമായും തള്ളിയിരുന്നു.

2018 മാര്‍ച്ചില്‍ ഷൂട്ടിങ് തുടങ്ങാന്‍ തീരുമാനിച്ചിരുന്ന ഉല്ലാസം എന്ന ചിത്രം ഷെയ്ന്റെ ബുദ്ധിമുട്ടുകള്‍ മൂലം ഒരു വര്‍ഷം വൈകിയാണ് ആരംഭിച്ചതെന്നും തുടക്കത്തിൽ 25 ലക്ഷം രൂപയാണ് പ്രതിഫലമായി തീരുമാനിച്ചതെന്നും നിര്‍മ്മാതാക്കളുടെ സംഘടന വ്യക്തമാക്കുന്നു.

ഷെയ്ന്‍ 10 ലക്ഷം പ്രതിഫലം കൈപ്പറ്റിയിരുന്ന കാലത്താണ് ഉല്ലാസത്തിനായി സമീപിച്ചത്, അപ്പോൾ ഭാവിയിൽ താരത്തിൻ്റേതായി പുറത്തിറങ്ങാന്‍ പോകുന്ന സിനിമകള്‍ ഹിറ്റാകുന്നതോടെ താരമൂല്യം ഉയരും എന്ന് കാട്ടിയാണ് ഉയര്‍ന്ന പ്രതിഫലം (25 ലക്ഷം) പറഞ്ഞുറപ്പിച്ചത്. എന്നാല്‍ പിന്നീട് അത് 45 ലക്ഷം വേണം എന്ന് ആവശ്യപ്പെടുകയായിരുന്നു. പ്രൊഡ്യുസേഴ്സ് അസോസിയേഷന്‍ ഇടപെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂലൈയോടെ സിനിമ പൂര്‍ത്തിയാക്കി. ഇതിനിടെ കരാര്‍ പ്രകാരമുളള 25 ലക്ഷവും അധികമായി രണ്ട് ലക്ഷവും നല്‍കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം കരാറില്‍ കൃത്രിമം നടന്നിട്ടുണ്ട് എന്നാണ് ഷെയ്ന്‍ നിഗം പറയുന്നത്. മറ്റൊരു സംവിധായകന്‍ പൈങ്കിളി എന്ന പേരില്‍ ചെയ്യാനിരുന്ന സിനിമയ്ക്ക് വേണ്ടിയാണ് ഷെയ്ൻ നിഗം 25 ലക്ഷം രൂപയ്ക്ക് കരാര്‍ ഒപ്പിട്ടതെന്നും ഇതുമായി ബന്ധപ്പെട്ടുള്ള രേഖകകൾ ഷെയ്ന്‍ സമര്‍പ്പിച്ചിരുന്നുവെന്നും ഇത് പരിശോധിച്ച അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും ഷെയ്ന്റെ വാദങ്ങളെ അംഗീകരിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകൾ പറയുന്നുണ്ട്.

ജനുവരി അഞ്ചിനകം ഡബ്ബിങ് പൂർത്തിയാക്കണം എന്നായിരുന്നു ഷെയ്‌നിനോട് നിര്‍മ്മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, കൂടുതൽ പ്രതിഫലം താരാതെ ഡബ്ബിങ് പൂർത്തിയാക്കാൻ തയ്യാറല്ലെന്ന നിലപാടിലാണ് ഷെയ്ൻ നിഗം.

shortlink

Related Articles

Post Your Comments


Back to top button