CinemaGeneralLatest NewsNEWS

ദിലീപിന് പിന്നാലെ തല മൊട്ടയടിച്ച് ജയറാമും, കുചേലനാവാൻ ഒരുങ്ങി താരം

പൂര്‍ണമായും സംസ്കൃതത്തിൽ ഒരുക്കുന്ന നമോ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിനായാണ് ജയറാം പുതിയ വേഷപ്പകര്‍ച്ച നടത്തുന്നത്.

വേറിട്ട വേഷപ്പകർച്ചയിൽ മലയാള സിനിമാ പ്രേക്ഷകരെ ഞെട്ടിച്ചിട്ടുള്ള വളരെ കറച്ച് താരങ്ങളിൽ ഒരാളാണ് ജയറാം. തെന്നിന്ത്യൻ ഭാഷകളിലെ ശ്രദ്ധേയ സാന്നിധ്യം. താരം ഇപ്പോൾ പുതിയ വേഷപ്പകര്‍ച്ചയ്ക്ക് ഒരുങ്ങുകയാണ്. പൂര്‍ണമായും സംസ്കൃതത്തിൽ ഒരുക്കുന്ന നമോ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിനായാണ് ജയറാം പുതിയ വേഷപ്പകര്‍ച്ച നടത്തുന്നത്. ചിത്രത്തിൽ കുചേലൻ്റെ വേഷത്തിലാണ് താരം പ്രത്യക്ഷപ്പെടുക എന്നാണ് റിപ്പോര്‍ട്ടുകൾ.

കഥാപാത്രത്തിനായി താരം 20 കിലോയോളം കുറച്ചെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. ഗുരുവായൂർ സ്വദേശിയായ വിജീഷ് മണി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കൃഷ്ണന്റെയും കുചേലന്റെയും കഥയാണ് പ്രമേയമാകുന്നത്. നേതാജി എന്ന ചിത്രമൊരുക്കി ശ്രദ്ധേയനായ സംവിധായകനാണ് വിജീഷ് മണി. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അടുത്ത ദിവസം പുറത്ത് വിടും. രമേശ് പിഷാരടി സംവിധാനം ചെയ്ത പഞ്ചവർണ്ണതത്ത എന്ന ചിത്രത്തിലാണ് ഇതിന് മുൻപ് ജയറാം മൊട്ടയടിച്ച ഗെറ്റപ്പിൽ എത്തിയത്.

101 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം മുഴുനീളം സംസ്‌കൃത ഭാഷയിലാണ് ഒരുക്കുന്നത്. ചിത്രത്തിനായി ജയറാം മാസങ്ങളോളം തയ്യാറെടുത്തിരുന്നു. ഇന്ത്യയിലെ പ്രഗത്ഭരായ ഒട്ടേറെ താരങ്ങൾ സിനിമയിൽ അണിനിരക്കുമെന്നും റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button