CinemaLatest NewsMollywoodNEWS

തന്റെ സിനിമയിലെ തുടക്കകാലത്തെആ വേദനിപ്പിക്കുന്ന കാര്യങ്ങളെക്കുറിച്ച് വെളിപ്പെടുത്തി പൃഥ്വിരാജ്

 

ആരാധകരുടെ പ്രിയതാരമാണ് പൃഥ്വിരാജ് അഭിനയത്തിലൂടെയും സംവിധാനത്തിലൂടെയും തന്റെതായ മികവ് കാണിച്ച താരത്തിന്റെ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്നു.മോഹന്‍ലാലിനെയും മഞ്ജുവാര്യരെയും കേന്ദ്ര കഥാപാത്രങ്ങളായി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന ചിത്രം പല റെക്കോര്‍ഡുകളും ഭേദിച്ച് ബോക്സ് ഓഫീസ് വിജയം ആയി മാറിയിരുന്നു. തന്റെ തന്നെ സംവിധാനത്തില്‍ ഒരുങ്ങുന്ന അടുത്ത സൂപ്പര്‍ ചിത്രങ്ങളുടെ അണിയറ പ്രവര്‍ത്തനങ്ങളും താരം തുടങ്ങി കഴിഞ്ഞു. ഇപ്പോഴിതാ തന്റെ സിനിമയിലെ തുടക്കകാലത്തെ അനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് പൃഥ്വിരാജ് .

ഫിലിം സ്‌കൂളില്‍ ഒന്നും താന്‍ പോയിട്ടില്ലെന്നും കഷ്ടപ്പാടുകള്‍ ഒന്നും ഇല്ലാതെ ആണ് സിനിമയിലേക്കെത്തിയത് എന്നും താരം പറയുന്നു. സിനിമയുടെ സാങ്കേതിക വശങ്ങളെക്കുറിച്ച് ചോദിച്ചതിന്റെ പ്രത്യാഘാതം ആയി തന്നെ ഒരു സിനിമയില്‍ നിന്നും പുറത്താക്കിയിട്ടുണ്ട് എന്നും പൃഥ്വിരാജ് വെളിപ്പെടുത്തി.

എന്നാല്‍ അതിനുശേഷവും താന്‍ സംശയങ്ങള്‍ ചോദിക്കാറുണ്ടെന്നും എല്ലാ കാര്യങ്ങളും താന്‍ തന്നെ പഠിച്ചതാണ് എന്നും അദ്ദേഹം പറയുന്നു. അന്ന് സംശയം ചോദിച്ചതിനെ തുടര്‍ന്ന് സിനിമയില്‍ നിന്നും പുറത്താക്കിയപ്പോള്‍ തന്റെ സംശയം ചോദിക്കുന്ന സ്വഭാവം നിര്‍ത്തിയിരുന്നെങ്കില്‍ തനിക്ക് കൂടുതല്‍ സിനിമയെ കുറിച്ച് പഠിക്കാന്‍ സാധിക്കില്ലായിരുന്നു എന്നും അദ്ദേഹം പറയുന്നു.താരത്തിന് ആരില്‍ നിന്നാണ് ഈ അനുഭവം ഉണ്ടായത് എന്ന് വെളിപ്പെടുത്തിയിട്ടില്ല.താരത്തിന്റെ പുതിയ തുറന്ന് പറച്ചലിന് പിന്നാലെയാണ് ആരാധകരും

shortlink

Related Articles

Post Your Comments


Back to top button