CinemaLatest NewsMollywoodNEWS

താര തിളകവുമായി ഉപ്പും മുളകും ;പുതിയ വിശേഷങ്ങള്‍ ആഘോഷമാക്കി ആരാധകര്‍

 

മലയാള പ്രേക്ഷകര്‍ ഏറ്റെടുത്ത പ്രിയ പരമ്പരയാണ് ഉപ്പും മുളകും ശക്തമായ സ്വീകാര്യതയാണ് ഇതിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമായ ഉള്ളടക്കവുമായാണ് ഈ ഹാസ്യ പരിപാടി എത്തിയത്. ബാലുവിന്റെ കുടുംബത്തില്‍ നടക്കുന്ന സാധാരണ സംഭവങ്ങളിലൂടെയാണ് ഉപ്പും മുളകും മുന്നേറുന്നത്. അടുത്തിടെ നടന്ന ലച്ചുവിന്റെ വിവാഹവും ആരാധകര്‍ ആഘോഷമാക്കിയിരുന്നു കുടുംബത്തിലേക്കെത്തിയ പുതിയ മരുമകനെയും ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. അവതാരകനും അഭിനേതാവുമായ ഡെയ്ന്‍ ഡേവിസാണ് ലച്ചുവിനെ വിവാഹം ചെയ്തത്.

ഇതിന് പിന്നാലെയായാണ് മുടിയന്റെ ജോലി പോയെന്ന കാര്യം എല്ലാവരും അറിഞ്ഞത്. തന്റെ അഭാവത്തില്‍ പകരക്കാരനായെത്തിയ പയ്യന്‍ നന്നായി പെര്‍ഫോം ചെയ്തതോടെയാണ് തനിക്ക് പണി കിട്ടിയതെന്ന് മുടിയന്‍ പറഞ്ഞിരുന്നു. പകരക്കാരുടെ കാര്യം കേട്ടതും സുരേന്ദ്രനും ബാലുവും തങ്ങളുടെ ജോലിയെന്തായി എന്നറിയാന്‍ പോവുകയായിരുന്നു. ഇതിനിടയിലാണ് ബാലുവിനെ പൂട്ടാനുള്ള കുരുക്കുമായി നെയ്യാറ്റിന്‍കരയില്‍ നിന്നും അച്ഛനും അമ്മയും എത്തിയത്.

രസകരമായ സംഭവ വികാസങ്ങളിലൂടെയാണ് പരമ്പര കടന്ന് പോയി കൊണ്ടിരിക്കുന്നത്. പുതിയ പല കഥാപാത്രങ്ങളും പരിപാടിയിലേക്ക് വന്നതോടെ പ്രേക്ഷകരും ആവേശത്തിലായിരിക്കുകയാണ്. ഇപ്പോഴിതാ മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഉപ്പും മുളകിലും എത്തിയെന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഉപ്പും മുളകും ഫാന്‍സ് ക്ലബ്ബിലുടെ പുറത്ത് വന്ന ചിത്രങ്ങളിലാണ് മമ്മൂട്ടി എത്തിയതായി വ്യക്തമായത്. സാധാരണ പുതിയ സിനിമകളുടെ പ്രമോഷനും മറ്റുമായിട്ടാണ് താരങ്ങള്‍ ഉപ്പും മുളകിലും എത്താറുള്ളത്. നേരത്തെ ഷെയിന്‍ നിഗം വന്നതും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു അതിന് പിന്നാലെയാണ് മേഗാസ്റ്റാറിന്റെ എന്‍ട്രി പുതിയ പുതിയ വിശേഷങ്ങളുമായി മുന്നേറുകയാണ് പ്രേക്ഷകരുടെ പ്രിയ പരമ്പര ഇപ്പോള്‍.

shortlink

Related Articles

Post Your Comments


Back to top button