CinemaLatest NewsMollywoodNEWS

സംഗീതത്തില്‍ വിസ്മയം തീര്‍ത്ത ഏ ആര്‍ റഹ്മാന്റെ ജന്മദിനം ആഘോഷമാക്കി ആരാധകര്‍; ആശംസകളുമായി സിനിമാലോകം

സംഗീതത്തില്‍ വിസ്മയം തീര്‍ത്ത മാന്ത്രികന്‍ ഏആര്‍ റഹ്മാന്റെ 53ാം പിറന്നാള്‍ ദിനമാണിന്ന്. ഓസ്‌കര്‍ അവാര്‍ഡ് നേട്ടത്തിലൂടെ ഇന്ത്യയുടെ അഭിമാനമായി മാറിയ സംഗീത സംവിധായകന് ആശംസകളുമായി ആരാധകരും സിനിമാ ലോകവും എത്തിയിരുന്നു. കാല്‍ നൂറ്റാണ്ട് പിന്നിട്ട സംഗീത ജീവിതത്തിലൂടെ പ്രേക്ഷകരുടെ ഹൃദയങ്ങളില്‍ ഇടംപിടിക്കാന്‍ റഹ്മാന് സാധിച്ചിരുന്നു. 1992ല്‍ മണിരത്നം സംവിധാനം ചെയ്ത റോജയിലൂടെയാണ് ഏആര്‍ റഹ്മാന്‍ സംഗീത ലോകത്ത് തുടക്കം കുറിച്ചത്.

തുടര്‍ന്ന് നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ വിവിധ ഇന്‍ഡസ്ട്രികളിലായി അദ്ദേഹത്തിന്റെതായി പുറത്തിറങ്ങി. സ്ലംഡോഗ് മില്യയണറിലെ സംഗീതത്തിന് ഓസ്‌കര്‍ പുരസ്‌കാരത്തിനൊപ്പം ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡും ഏആര്‍ റഹ്മാനെ തേടി എത്തിയിരുന്നു. കൂടാതെ ഗ്രാമി പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി. മുന്‍പ് ടൈം മാഗസിന്‍ ലോകത്തിലെ എറ്റവും മികച്ച 10 ചലച്ചിത്ര ഗാനങ്ങളില്‍ ഒന്നായി റോജയിലെ ഗാനങ്ങളെ തിരഞ്ഞെടുത്തിരുന്നു.ലോകത്ത് മുഴുവന്‍ സംഗീതത്തിന്റെ മാസ്മരിക്കത്ത സൃഷ്ടിച്ച താരത്തിന് ലോകം മുഴുവന്‍ നിരവധി ആരാധകരാണ് ഉള്ളത്.

ടെലിവിഷന്‍ ചാനലുകള്‍ക്കും പരസ്യങ്ങള്‍ക്കുവേണ്ടി പശ്ചാത്തല സംഗീതം ചെയ്തുകൊണ്ടാണ് റഹ്മാന്‍ ചലച്ചിത്രമേഖലയിലേക്ക് കടന്നുവരുന്നത്. സ്വതന്ത്ര സംഗീത സംവിധായകനായി പ്രവര്‍ത്തിച്ച ആദ്യ സിനിമയ്ക്ക് തന്നെ ദേശീയ,സംസ്ഥാന പുരസ്‌കാരങ്ങളും റഹ്മാന്‍ ലഭിച്ചിരുന്നു. റോജ എന്ന ചിത്രം ഏആര്‍ റഹ്മാന്റെ കരിയര്‍ തന്നെ മാറ്റിമറിച്ച സിനിമ തന്നെയായിരുന്നു. ആറ് തവണ ദേശീയ പുരസ്‌കാരവും, 15 ഫിലിം ഫെയര്‍ പുരസ്‌കാരങ്ങളും ആദ്ദേഹത്തിന് ലഭിച്ചു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലാണ് ഏആര്‍ റഹ്മാന്‍ പാട്ടുകള്‍ ഒരുക്കിയത്.നിരവധി താരങ്ങളാണ് സംഗീത മാന്ത്രികന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button