CinemaLatest NewsMollywoodNEWS

ബിഗ് ബോസില്‍ താനും ചേച്ചിയും വരാത്തതിന്റെ പിന്നിലെ കാരണം അതാണ് തുറന്നുപറഞ്ഞ് അഭിരാമി സുരേഷ്

വെളിപ്പെടുത്തല്‍ വൈറലാവുന്നു!

 

ലോകം മുഴുവനുള്ള ആരാധകരുടെ പ്രിയ പരിപാടിയായിരുന്നു ബിഗ് ബോസ് പലഭാഷകളില്‍ പുറത്തിറങ്ങിയ പരിപാടിയില്‍ സൂപ്പര്‍ താരങ്ങളാണ് അവതാരകരായി എത്തിയത്.മലയാളത്തില്‍ ലാലേട്ടനാണ് എത്തിയത്.ഞായറാഴ്ച ആരംഭിച്ച ബിഗ് ബോസ് സീസണ്‍ 2നെക്കുറിച്ചുള്ള വലിയ ചര്‍ച്ചകളായിരുന്നു ഉണ്ടായിരുന്നത്.അതില്‍ ഏറെ ചര്‍ച്ചയായത് അമൃത സുരേഷും അഭിരാമി സുരേഷും ബിഗ് ഹൗസിലേക്ക് എത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളായിരുന്നു. ഇതേക്കുറിച്ചുള്ള പ്രതികരണവുമായെത്തിയിരിക്കുകയാണ് ഇപ്പോള്‍ അഭിരാമി സുരേഷ്. ബിഗ് ബോസിലേക്ക് തങ്ങളില്ലെന്ന് പറഞ്ഞ അഭിരാമി അതിന് പിന്നിലെ കാരണങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞിട്ടുണ്ട്.

വ്യത്യസ്തമായ ആലാപന ശൈലിയും ബാന്റും വ്ളോഗിങ്ങിമൊക്കെയായി സജീവമാണ് ഇരുവരും. സോഷ്യല്‍ മീഡിയയില്‍ ആക്ടീവായ ഇരുവരും പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെയാണ് പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടാറുള്ളത്. ഐഡിയ സ്റ്റാര്‍ സിംഗറിലേക്ക് എത്തിയതോടെയാണ് അമൃത സുരേഷിന്റെ ജീവിതം മാറിമറിഞ്ഞത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാര്‍ത്ഥികളിലൊരാളായിരുന്നു അമൃത. പരിപാടി അവസാനിച്ചതിന് ശേഷവും അമൃതയ്ക്ക് ശക്തമായ പിന്തുണയാണ് ആരാധകര്‍ നല്‍കിയത്. ഇതിനിടയിലാണ് ഇവര്‍ ബിഗ് ബോസിലേക്ക് എത്തുന്നുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. ബിഗ് ബോസ് ടീം തന്നെ സമീപിച്ചിരുന്നുവെങ്കിലും ആ അവസരം സ്വീകരിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും അവര്‍ പറയുന്നു. പ്രൊഫഷണല്‍ കമ്മിറ്റ്മെന്റുള്ളതിനാലാണ് പരിപാടിയില്‍ പങ്കെടുക്കാത്തതെന്നും .ചേച്ചിയും പരിപാടിയില്‍ ഇല്ലെന്നും താരം പറഞ്ഞു.

താനും ഈ പരിപാടി കാണാന്‍ കാത്തിരിക്കുകയാണെന്നും തന്നെ ക്ഷണിച്ചതില്‍ സന്തോഷമുണ്ടെന്നും അഭിരാമി പറഞ്ഞിരുന്നു. ചേച്ചിയും അനിയത്തിയും പരിപാടിയിലേക്ക് എത്തുമോയെന്നറിയാനായി കാത്തിരിക്കുകയായിരുന്നു എല്ലാവരും. ഇതിന് പിന്നാലെയായാണ് പ്രതികരണവുമായി അഭിരാമി എത്തിയത്.

മോഹന്‍ലാലിനൊപ്പമുള്ള അസുലഭനിമിഷങ്ങള്‍ക്കായി കാത്തിരിക്കുകയാണ് തങ്ങളെന്നായിരുന്നു പല താരങ്ങളും പറഞ്ഞത്. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി അവസരങ്ങള്‍ ലഭിക്കാത്തവരെല്ലാം ബിഗ് ബോസിലേക്ക് വരാനായി ശ്രമങ്ങള്‍ നടത്തിയിരുന്നു. ബിഗ് ബോസിന് ശേഷം പലരുടേയും ജീവിതം തന്നെ മാറിമറിഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ അമൃതയും അഭിരാമിയും പരിപാടിയിലേക്ക് ഇല്ലെന്ന് അറിയിച്ചതോടെയാണ് കുപ്രചാരണങ്ങള്‍ അവസാനിച്ചത്.പുതിയ പരിപാടിയുടെ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ഇപ്പോള്‍ ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button