CinemaGeneralLatest NewsMollywoodNEWS

കഴുത്തില്‍ ഏലസ്, വലിയ വട്ടപ്പൊട്ട്, മൂക്കുത്തി ; അമ്പരപ്പിക്കുന്ന മേക്കോവറില്‍ ഭാവന

എ ഹര്‍ഷ സംവിധാനം ചെയ്യുന്ന ഭജരംഗി 2 എന്ന പുതിയ കന്നഡ ചിത്രത്തിനായാണ് താരം ഇങ്ങനെയൊരു മേക്കോവര്‍നടത്തിയിരിക്കുന്നത്.

നമ്മൾ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്തേക്ക് അരങ്ങേറിയ താരമാണ് ഭാവന. പിന്നീട് മലയാളത്തിന് പുറമെ അന്യ ഭാഷ ചിത്രങ്ങളിലും ഭാവന തിളങ്ങി. ഇപ്പോഴിതാ പുതിയൊരു മേക്കോവറിൽ എത്തിരിക്കുകയാണ് താരം. എ ഹര്‍ഷ സംവിധാനം ചെയ്യുന്ന ഭജരംഗി 2 എന്ന പുതിയ കന്നഡ ചിത്രത്തിനായാണ് താരം ഇങ്ങനെയൊരു മേക്കോവര്‍നടത്തിയിരിക്കുന്നത്.

ഇതുവരെ കാണാത്ത ലുക്കിലാണ് ഭാവന എത്തുന്നത്. വലിയ വട്ടപ്പൊട്ട് തൊട്ട്, കഴുത്തില്‍ ഏലസും മൂക്കുത്തിയും അണിഞ്ഞ് മുടി അഴിച്ചിട്ട് നില്‍ക്കുന്ന ഭാവനയുടെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. താരത്തെ വ്യത്യസ്ത ലുക്കില്‍ അവതരിപ്പിക്കാന്‍ ഒരുപാട് ചിന്തിക്കേണ്ടിവന്നു എന്നാണ് സംവിധായകന്‍ പറയുന്നത്. ഇതുവരെയുള്ള ചിത്രങ്ങളില്‍ ഭാവനയെ അടുത്ത വീട്ടിലെ പെണ്‍കുട്ടിയായാണ് കൂടുതലും കണ്ടിട്ടുള്ളത്. ഇത്തരത്തിലൊരു കഥാപാത്രം ഭാവനയ്ക്ക് ആദ്യമായിട്ടായിരിക്കും. ഇപ്പോള്‍ കഥാപാത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പറയാനാകില്ല. ക്രൂരമായ ഭാവനയുടെ ഭാവം കാര്യമായെന്തോ കാത്തുവെച്ചിട്ടുണ്ടെന്നാണ് സംവിധായകന്റെ വാക്കുകള്‍. ഭാവനയുടേത് വളരെ സങ്കീര്‍ണമായ കഥാപാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

2019 ജൂണില്‍ ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചതു മുതല്‍ ചിത്രത്തെക്കുറിച്ചോ കഥാപാത്രങ്ങളെക്കുറിച്ചോ കാര്യമായ വിവരങ്ങളൊന്നും പുറത്തുവരുന്നില്ല. ശിവരാജ് കുമാറാണ് ചിത്രത്തിലെ പ്രധാനവേഷത്തില്‍ എത്തുന്നത്. ചിത്രത്തില്‍ ഏഴ് പ്രധാന കഥാപാത്രങ്ങളുണ്ടെന്നും അവരെല്ലാം വ്യത്യസ്ത ലുക്കിലാണ് എത്തുന്നതെന്നുമാണ് ഹര്‍ഷ പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button