GeneralLatest NewsMollywood

‘പര്‍ദ്ദയൊക്കെ ഇട്ട് അവിടെ പോകുന്ന നടിമാരെ എനിക്ക് അറിയാം’; തുറന്നു പറഞ്ഞ് പൃഥ്വിരാജ്

എന്റെ ഹൈറ്റുള്ള ഒരാള്‍ പര്‍ദ്ദയൊക്കെയിട്ട് പോയാല്‍ സംശയാസ്പദമായി പിടിക്കപ്പെടും എന്നുള്ളത് കൊണ്ട് ആ സാഹസത്തിന് ഞാനില്ല

നടനില്‍ നിന്നും സംവിധായകനായി എത്തിയ താരങ്ങളില്‍ ഒരാളാണ് പൃഥ്വിരാജ്. സിനിമയുടെ പ്രചരണപരിപാടികള്‍ക്ക് വേദിയാകുന്ന ഒരു പ്രമുഖ ഇടമാണ് ലുലുമാള്‍. എന്നാല്‍ താനിതുവരെ കൊച്ചിയിലെ ലുലുമാളില്‍ പോയിട്ടില്ലെന്നു തുറന്നു പറയുകയാണ് നടന്‍ പൃഥ്വിരാജ്. സ്വകാര്യ എഫ്‌എമ്മിനു നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വി ഇക്കാര്യം പറഞ്ഞത്.

‘ഇന്നുവരെ കൊച്ചിയിലെ ലുലുമാളില്‍ പോയിട്ടില്ല. എനിക്ക് പരിചയമുള്ള ചില നടി സുഹൃത്തുക്കള്‍ പര്‍ദ്ദയൊക്കെ ഇട്ട് അവിടേക്ക് പോവാറുണ്ടെന്ന കാര്യത്തെക്കുറിച്ച്‌ അറിയാം. എന്റെ ഹൈറ്റുള്ള ഒരാള്‍ പര്‍ദ്ദയൊക്കെയിട്ട് പോയാല്‍ സംശയാസ്പദമായി പിടിക്കപ്പെടും എന്നുള്ളത് കൊണ്ട് ആ സാഹസത്തിന് ഞാനില്ല.’ സരസമായി പൃഥ്വി പറഞ്ഞു.

ക്രിസ്മസ് റിലീസായി എത്തിയ ഡ്രൈവിംഗ് ലൈസന്‍സാണ് പൃഥ്വിരാജിന്റേതായി തിയേറ്ററുകളിലെത്തിയ ഏറ്റവും പുതിയ ചിത്രം. അയ്യപ്പനും കോശിയും, ആട് ജീവിതം തുടങ്ങിയവയാണ് അണിയറയില്‍.

shortlink

Related Articles

Post Your Comments


Back to top button