CinemaLatest NewsMollywoodNEWS

തനിക്ക് എല്ലാ സമയവും ഒരു പോലെയാണ് പ്രതിസന്ധി ഘട്ടം എന്നൊന്നില്ല ;വെളിപ്പെടുത്തലുമായി ഷെയ്ന്‍ നിഗം

 

മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് ഷെയ്ന്‍ നിഗം താരത്തിന്റെ ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റുകളായിരുന്നു അതേസമയം താരത്തിന്റെ ചില ചിത്രങ്ങളുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ നിലനില്‍ക്കുകയും ചെയ്തു ഇതിനിടെ പുതിയ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് താരം .സിനിമകളുടെ വിജയവും വിവാദങ്ങളും തമ്മില്‍ ബന്ധമില്ലെന്നാണ് ഷെയ്ന്‍ നിഗം പറഞ്ഞത്. പുതിയ ചിത്രം വലിയ പെരുന്നാളിന്റെ പ്രമോഷന്റെ ഭാഗമായി കോഴിക്കോട് എത്തിയതായിരുന്നു ഷെയ്ന്‍. തനിക്ക് എല്ലാ സമയവും ഒരു പോലെയാണ്. പ്രതിസന്ധി ഘട്ടം എന്നൊന്നില്ല. മറ്റ് വിവാദ വിഷയങ്ങളില്‍ പ്രതികരിക്കാനില്ലെന്നും ഷെയ്ന്‍ വ്യക്തമാക്കി.

ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കണമെന്ന നിര്‍മ്മാതാക്കളുടെ ആവശ്യം ഷെയ്ന്‍ നിഗം തള്ളിയിരുന്നു. അതേസമയം കൂടുതല്‍ പ്രതിഫലം നല്‍കാതെ ഡബ്ബിംഗ് പൂര്‍ത്തിയാക്കില്ലെന്നാണ് ഷെയ്നിന്റെ നിലപാട്. പ്രതിഫല തര്‍ക്കത്തില്‍ അമ്മയും നിര്‍മ്മാതാക്കളുടെ സംഘടനയും തീരുമാനം എടുത്തതിന് ശേഷം മാത്രമേ ഡബ്ബിംഗ് പൂര്‍ത്തിയാക്കുകയുള്ളൂ എന്ന നിലപാടിലാണ് ഷെയ്ന്‍.

ആറാം തിയ്യതിക്കുള്ളില്‍ ഡബ്ബിങ് പൂര്‍ത്തിയാക്കണമെന്നായിരുന്നു നിര്‍മാതാക്കള്‍ ഷെയ്നോട് ആവശ്യപ്പെട്ടത്. ഈ മാസം ഒന്‍പതിന് ചേരുന്ന അമ്മ എക്സിക്യൂട്ടിവ് യോഗത്തില്‍ വിഷയം ചര്‍ച്ചയാകുമെന്നും വേഗത്തില്‍ പരിഹരിക്കപ്പെടും എന്നുമാണ് കരുതുന്നത്. വിവാദങ്ങള്‍ക്കിടയിലും താരത്തിന്റെ പെരുന്നാള്‍ ആഘോഷമാക്കിയിരുന്നു ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button