Cinema

നടി ശോഭനയെക്കുറിച്ച് തുറന്ന് പറഞ്ഞ് നടന്‍ സുരേഷ് ഗോപി

 

മലയാളത്തിന്റെ പ്രിയതാരങ്ങളാണ് സുരേഷ് ഗോപിയും ശോഭനയും മണിച്ചിത്രത്താഴിലെ നകുലനെയും ഗംഗയെയും അത്രമേല്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു ആരാധകരുടെ ഹൃദയം കീഴടക്കിയ ഇരുവര്‍ക്കും അത്രയും ആരാധകരാണ് മലയാള മണ്ണില്‍ ഉള്ളത്. ഇരുവരും ഒരുമിച്ചെത്തുന്ന ചിത്രമാണ് ഇപ്പോള്‍ ആരാധകരും ഏറ്റെടുത്തിരിക്കുന്നത്.സുരേഷ് ഗോപി, ദുല്‍ഖര്‍ സല്‍മാന്‍,ശോഭന,കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശസ്ത സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ വരനെ ആവശ്യമുണ്ട് ‘2005ല്‍ പുറത്തിറങ്ങിയ ജയരാജ് ചിത്രം ‘മകള്‍ക്ക്’ ശേഷം ശോഭനയും സുരേഷ് ഗോപിയും ഒന്നിക്കുന്ന സിനിമയെന്ന പ്രത്യേകതയും ഇതിനുണ്ട്. പ്രേക്ഷകരുടെ പ്രിയ ജോഡികളായ ഇരുവരും വീണ്ടും ഒന്നിക്കുന്നതിനെക്കുറിച്ച് സുരേഷ് ഗോപി തന്നെ പറയുന്നത് ഇങ്ങനെയാണ്.

കഥ കേട്ടപ്പോള്‍ അപ്പുറത്ത് ശോഭനയുള്ളത് എന്നിലെ നടന് ഊര്‍ജ്ജം പകര്‍ന്നു. മണിചിത്രത്താഴില്‍ നകുലന്റെയും ഗംഗയുടെയും ഇമോഷന്‍സ് ഉണ്ട്. സിന്ദൂരരേഖയില്‍ രോഗിയായ ഭാര്യയ്ക്ക് വേണ്ടി ജീവിക്കുന്ന ഭര്‍ത്താവിനെ കാണാം. കമ്മിഷണറില്‍ ഇന്‍വെസ്റ്റിഗേറ്റീവ് ഓഫീസര്‍ക്കൊപ്പം നില്‍ക്കുന്ന വക്കീലാണ് ശോഭന സുരേഷ് ഗോപി പറഞ്ഞു.ശോഭനയുടെ ശക്തമായ തിരിച്ചുവരവ് കൂടിയായിരിക്കും ഈ ചിത്രം.

സ്റ്റാര്‍ സ്റ്റാറ്റ്ലെറ്റ് കമ്യൂണിക്കേഷന്റെ സഹകരത്തോടെ വേഫാറര്‍ നിര്‍മ്മിക്കുന്ന വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മുകേഷ് മുരളിധരന്‍ നിര്‍വ്വഹിക്കുന്നു.സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് അല്‍ഫോന്‍സ് ജോസഫ് നിര്‍വ്വഹിക്കുന്നു.തങ്ങളുടെ പ്രിയതാരങ്ങള്‍ ഒരുമിച്ച് വീണ്ടും എത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍

shortlink

Related Articles

Post Your Comments


Back to top button