CinemaLatest NewsNEWSTollywood

വിജയ് ദേവേരക്കൊണ്ടയ്ക്ക് ഇത് എന്തുപറ്റി ഞെട്ടിതരിച്ച് ആരാധകര്‍

 

ആരാധകരുടെ പ്രിയതാരമാണ് വിജയ് ദേവേരക്കൊണ്ട തെലുങ്കിന് പുറമെ നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്.എന്നാല്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത് താരത്തിന്റെ പുതിയ മാറ്റമാണ്ഇതെന്താ ബാധ കൂടിയതാണോ എന്നാണ് വിജയ് ദേവേരക്കൊണ്ടയുടെ വേള്‍ഡ് ഫെയ്മസ് ലവറിന്റെ ടീസര്‍ കണ്ടവര്‍ക്കെല്ലാം ഇപ്പോള്‍ ഇത് മാത്രമാണ് ചോദിക്കുന്നത്. കാരണം അര്‍ജ്ജുന്‍ റെഡ്ഡിയുടെ അതേ രൂപത്തിലും ഭാവത്തിലും ശരീരഭാഷയിലും കുരുങ്ങി കിടക്കുകയാണ് വിജയ് ദേവരക്കൊണ്ട ഇപ്പോഴും.ഇതാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. 24 മണിക്കൂര്‍ തികയുന്നതിന് മുന്‍പ് 51 ലക്ഷത്തിന് മുകളില്‍ ആളുകളാണ് ടീസര്‍ കണ്ടിരിക്കുന്നത്. ട്രെന്‍ഡിങ്ങില്‍ ഒന്നാമതും. എന്നാല്‍ അര്‍ജുന്‍ റെഡ്ഡിയെ മാത്രമേ ടീസറില്‍ കാണാന്‍ സാധിക്കുന്നുള്ളുവെന്നാണ് പൊതുവേയുള്ള കമന്റ്. ഒരു മിനിറ്റ്-പതിനഞ്ച് സെക്കന്റ് ആണ് ടീസര്‍. നിരവധി സ്ത്രീകളുമായി ബന്ധമുള്ള ഒരാളായിട്ടാണ് അദ്ദേഹത്തിന്റെ കഥാപാത്രത്തെ ടീസറില്‍ നിന്നും മനസിലാക്കാന്‍ കഴിയുന്നത്. പലയിടങ്ങളിലും അര്‍ജുന്‍ റെഡ്ഡിയിലേയും വേള്‍ഡ് ഫെയ്മസ് ലവറിലേയും ദേവേരക്കൊണ്ടയുടെ കഥാപാത്രങ്ങളെ വേര്‍തിരിച്ചറിയാന്‍ പോലും പ്രയാസമാണ്.

പ്രണയത്തെക്കുറിച്ച് സംസാരിക്കുന്ന ഒരു സ്ത്രീയുടെ വോയ്സ് ഓവറോടെയാണ് ടീസര്‍ ആരംഭിക്കുന്നത്. വിജയ് ദേവേരക്കൊണ്ടയുടെ കഥാപാത്രം പ്രണയത്തിലാണെന്നും ആ പ്രണയത്തില്‍ നിന്നും അദ്ദേഹത്തിന് മുറിവേറ്റതായും മനസിലാകുന്ന ഒരു രംഗത്തോടെ ടീസര്‍ അവസാനിക്കുന്നതിനാല്‍ ചിത്രം ഉറപ്പായും പ്രണയകഥയാണ് കൈകാര്യം ചെയ്യുന്നതെന്ന് മനസിലാകും. താരത്തിന്റെ പുതിയ വിശേഷം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍

shortlink

Post Your Comments


Back to top button