CinemaGeneralLatest NewsMollywoodNEWS

ബിഗ് ബോസിലെ ഇത്തവണത്തെ പേളിഷ് ജോഡികൾ ഇവർ ; വ്യക്തമാക്കി സോഷ്യൽ മീഡിയ

പങ്കെടുക്കാൻ എത്തിയവരിൽ അവിവാഹിതർ ആയ താരങ്ങളെ ചേർത്തുകൊണ്ടാണ് ബിഗ് ബോസ് ആരാധകർ പേളിഷ് ജോഡികളെ തെരഞ്ഞെടുക്കുന്നത്.

ബിഗ് ബോസ് മലയാളം സീസൺ 2 തുടങ്ങി മണിക്കൂറുകൾ പിന്നിട്ടപ്പോഴേക്കും ഇത്തവണത്തെ പേളിഷ് ജോഡികൾ ആരൊക്കെയാകും എന്ന ചർച്ചയാണ് സോഷ്യൽ മീഡിയയിൽ പുരോഗമിക്കുന്നത്. ബിഗ് ബോസിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ തമ്മിൽ വിവാഹിതരാകുന്ന ട്രെൻഡ് ഇന്ത്യയിൽ നിലനിൽക്കുന്നുണ്ട്. അന്യഭാഷയിൽ അവതരിപ്പിക്കുന്ന ബിഗ് ബോസിൽ നിരവധി താരങ്ങളാണ് ഈ റിയാലിറ്റി ഷോയിലൂടെയെത്തി ഒരുമിച്ചൊരു ജീവിതത്തിലേക്ക് കടന്നത്. മലയാളത്തിൽ കഴിഞ്ഞ വർഷത്തെ പ്രണയജോഡികൾ ആയിരുന്നു പേളിയും ശ്രീനിഷും അത് കൊണ്ട് തന്നെ ഇത്തവണത്തെ ഷോയിലും പേളിഷ് ഉണ്ടാകും എന്ന് തന്നെയാണ് പ്രേക്ഷകരുടെ പ്രതീക്ഷ.

പങ്കെടുക്കാൻ എത്തിയവരിൽ അവിവാഹിതർ ആയ താരങ്ങളെ ചേർത്തുകൊണ്ടാണ് ബിഗ് ബോസ് ആരാധകർ പേളിഷ് ജോഡികളെ തെരഞ്ഞെടുക്കുന്നത്. മോഡൽ രംഗത്തും, എയർഹോസ്റ്റസ് ആയും സ്വന്തമായ ഒരിടം സൃഷ്ടിച്ചെടുത്ത താരമാണ് അലസാൻഡ്ര. ഇരുപതാം വയസ്സിൽ കുഞ്ഞുനാളിലെ തന്റെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചെടുത്ത അലസാൻഡ്രയാകണം ഇത്തവണത്തെ പേളി എന്നാണ് സോഷ്യൽ മീഡിയ വ്യക്തമാക്കുന്നത്.

ബിഗ് ബോസ് സീസൺ രണ്ടിലേക്ക് 17 മത്സരാർത്ഥികളെ ആയിരുന്നു ഇത്തവണ തെരെഞ്ഞെടുത്തത് അതിൽ ഇൻട്രോയുടെ ആവശ്യം ഇല്ലാതെ ഇന്ന് കേരളം ഏറ്റവും കൂടുതൽ ഓർത്തിരിക്കുന്ന സുജോ മാത്യു ഇത്തവണത്തെ ശ്രീനിഷും ആകണം എന്ന് തന്നെയാണ് ആരാധകരുടെ ആവശ്യം. അലസാൻഡ്ര ഷോയിൽ എത്തിയപ്പോൾ ഷെയ്ക്ക് ഹാൻഡ് നൽകിയാണ് സുജോ സ്വീകരിച്ചത്. അവരുടെ ആദ്യ കാഴ്ച്ചയിൽ തന്നെ ഞങ്ങൾക്ക് ആ ജോഡികളെ അങ്ങ് ബോധിച്ചു എന്ന് പറയുന്ന പ്രേക്ഷകരും സോഷ്യൽ മീഡിയയിലുണ്ട്.

അതേസമയം കഴിഞ്ഞ വർഷം പേളിഷ് ജോഡികളെപോലെ ഏറ്റവും കൂടുതൽ ആളുകൾ ചർച്ച ചെയ്തത് ഷിയാസിന്റെയും, പേളിയുടെയും സൗഹൃദം ആയിരുന്നു. അതേപോലെ ഇത്തവണ ഏറ്റവും കൂടുതൽ സൗഹൃദത്തിൽ ആകാൻ പോകുന്നത് എലീനയും ഫുക്രുവും ആകുമെന്നും പ്രേക്ഷകർ വിലയിരുത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button