CinemaGeneralLatest NewsMollywoodNEWS

സിക്സ് പാക്ക് ഉണ്ടോ എന്ന് ആരാധകന്‍; മറുപടി നല്‍കി കുഞ്ചാക്കോ ബോബന്‍

ജീവിതത്തിലെ മനോഹര നിമിഷങ്ങളും തമാശകളുമൊക്കെ കുഞ്ചാക്കോ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

മലയാളത്തിന്‍റെ എവര്‍ഗ്രീന്‍ റൊമാന്‍റിക് ഹീറോയാണ് കുഞ്ചാക്കോ ബോബന്‍. വ്യത്യസ്തമായ റോളുകളിലൂടെ ഇന്നും മലയാളികളെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന താരം. സോഷ്യല്‍ മീഡിയയിലും കുഞ്ചാക്കോ ബോബന്‍ ഏറെ സജീവമാണ്. ജീവിതത്തിലെ മനോഹര നിമിഷങ്ങളും തമാശകളുമൊക്കെ കുഞ്ചാക്കോ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

തന്‍റെ പോസ്റ്റുകള്‍ക്ക് ലഭിക്കുന്ന കമന്‍റുകള്‍ക്ക് മറുപടി നല്‍കാനും കുഞ്ചാക്കോ ബോബന്‍ മറക്കാറില്ലെന്നതും ശ്രദ്ധേയാണ്. അങ്ങനെ കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തൊരു ചിത്രവും അതിന് ആരാധകനില്‍ നിന്നും ലഭിച്ചൊരു കമന്റുമാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുന്നത്. കമന‍്റിന് രസകരമായ മറുപടിയും കുഞ്ചാക്കോ ബോബന്‍ നല്‍കിയിട്ടുണ്ട്.

ചുള്ളന്‍ ലുക്കിലുള്ള കുഞ്ചാക്കോ ബോബന്‍റെ ചിത്രം കണ്ട ആരാധകരില്‍ ഒരാള്‍ ചോദിച്ചത്, ജിമ്മില്‍ പോകുന്നുണ്ടോ സിക്സ് പാക്കുണ്ടോ എന്നായിരുന്നു. രസകരമായ മറുപടിയായിരുന്നു ഇതിന് കുഞ്ചാക്കോ ബോബന്‍ നല്‍കിയത്. ടു പാക്കെങ്കിലും എന്നായിരുന്നു കുഞ്ചാക്കോ ബോബന്‍ നല്‍കിയ മറുപടി.

shortlink

Related Articles

Post Your Comments


Back to top button