GeneralLatest NewsMollywood

പുലർച്ചെ മൂന്നുമണി, മരണവുമായുള്ള ഒരു മുഖാമുഖം; അപകടത്തെഘട്ടത്തില്‍സഹായിച്ച ചെറുപ്പക്കാരെക്കുറിച്ച് ജോയ് മാത്യു.

എല്ലാ സഹായവും ചെയ്തു തന്നു യാത്ര പറയുമ്പോൾ ഞാൻ ചോദിച്ചു, നിങ്ങളോടൊപ്പം ഞാൻ ഒരു selfy എടുത്തോട്ടെ?

മലയാളത്തിന്റെ പ്രിയ നടനും സംവിധായകനുമായ ജോയ് മാത്യു പുതുവത്സര ആരംഭത്തിൽ തന്നെ ഒരു അപകട ഘട്ടത്തിൽ സഹായിച്ച ചെറുപ്പക്കാരെ പരിചയപ്പെടുത്തിയിരിക്കുകയാണ്. തന്നെ സഹായിച്ച  ചെറുപ്പക്കാർക്കൊപ്പമുള്ള ചിത്രവും  ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പിൽ അദ്ദേഹം പങ്കുവച്ചു.

ജോയ്മാത്യുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

പുതുവത്സര ആരംഭത്തിൽത്തന്നെ Dangerous Escape എന്ന സിനിമയിലാണ് അഭിനയിക്കേണ്ടി വന്നത്.
സംഗതി മരണവുമായുള്ള ഒരു മുഖാമുഖം ആയിരുന്നു.സമയം പുലർച്ചെ മൂന്നുമണി
രക്ഷകരായി എത്തിയവർ കുറ്റിപ്പുറത്തുനിന്നുമുള്ള അപരിചിതരായ ചെറുപ്പക്കാരുടെ ഒരു സംഘം.
എല്ലാ സഹായവും ചെയ്തു തന്നു യാത്ര പറയുമ്പോൾ ഞാൻ ചോദിച്ചു, നിങ്ങളോടൊപ്പം ഞാൻ ഒരു selfy എടുത്തോട്ടെ?
പിന്നെ മാലാഖമാർ കുറ്റിപ്പുറത്തേക്ക് തന്നെ തിരിച്ചു പോയി.
ഇവരിൽ ആരെകണ്ടുമുട്ടിയാലും എനിക്ക് വേണ്ടി ഒരു ഹായ് പറയുക
Hassan, Suhail, Siyad, Favas, Solih
എന്നൊക്കെയാണിവരുടെ പേരുകൾ

shortlink

Related Articles

Post Your Comments


Back to top button